റിയാദ്- സന്ദര്‍ശക വിസയില്‍ രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്ക് ഹജ്ജിന് അനുമതി നല്‍കില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം ഓര്‍മിപ്പിച്ചു. സന്ദര്‍ശക വിസയുടെ കാലാവധി 90 ദിവസമാണ്. അതില്‍ ഹജ്ജ് കര്‍മം നിര്‍വഹിക്കാനുള്ള അനുമതിയില്ല. വിസ കാലാവധി കഴിയുന്നതിന് മുമ്പേ രാജ്യം വിടണം. ഉംറ തീര്‍ഥാടകര്‍ ദുല്‍ഖഅദ 29 (ജൂണ്‍ 18)ന് മുമ്പ് സൗദി അറേബ്യ വിടണം. ഇക്കാര്യം ഉംറ കമ്പനികള്‍ ശ്രദ്ധിക്കണമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.
വിദേശത്ത് നിന്നുള്ള ഹാജിമാരെ സ്വീകരിക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായെന്നും മക്കയിലേക്കുള്ള പ്രവേശനം അനുമതിപത്രം മുഖേന നിയന്ത്രിച്ചിരിക്കുകയാണെന്നും പൊതുസുരക്ഷ വിഭാഗം അറിയിച്ചു.