Sorry, you need to enable JavaScript to visit this website.

കേരള സ്റ്റോറി സംവിധായകനും നായിക ആദാ ശര്‍മ്മയും അപകടത്തില്‍പ്പെട്ടു

മുംബൈ - ഏറെ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന ' ദി കേരള സ്റ്റോറി ' എന്ന സനിമയുടെ സംവിധായകന്‍ സുദീപ്‌തോ സെന്നും നായിക നടി ആദാ ശര്‍മ്മയും വാഹനാപകടത്തില്‍ പെട്ടു. മുംബൈയില്‍ കരിം നഗറില്‍ സംഘടിപ്പിച്ച ഹിന്ദു ഏക്താ യാത്ര എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് അപകടമുണ്ടായത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ സീരിയസായ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലെന്നാണ് നടി ആദാ ശര്‍മ്മയും സുദീപ്‌തോ സെന്നും ട്വിറ്ററിലൂടെ അറിയിച്ചത്.  അപകടത്തെ തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കാനാകില്ലെന്ന് ഇരുവരും അറിയിച്ചു.  ' കരിംനഗറില്‍ യുവജനസംഗമത്തില്‍ പങ്കെടുക്കാന്‍ പോകുന്നത് ഞങ്ങളുടെ സിനിമയെക്കുറിച്ച് സംസാരിക്കാനായിരുന്നു. നിര്‍ഭാഗ്യവശാല്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം യാത്ര ചെയ്യാന്‍ കഴിഞ്ഞില്ല. കരിംനഗറിലെ ജനങ്ങളോട് ഹൃദയം നിറഞ്ഞ മാപ്പ്. ഞങ്ങളുടെ പെണ്‍മക്കളെ രക്ഷിക്കാനാണ് ഞങ്ങള്‍ സിനിമ ചെയ്തത് ' സുദീപ്‌തോ സെന്‍ ട്വീറ്റ് ചെയ്തു.

 

Latest News