Sorry, you need to enable JavaScript to visit this website.

കര്‍ണ്ണാടകയില്‍ ഉപമുഖ്യമന്ത്രി മുസ്‌ലീം സമുദായത്തില്‍ നിന്ന് വേണമെന്ന് വഖഫ് ബോര്‍ഡ്

ബെംഗളുരു - കര്‍ണ്ണാടകയില്‍ മുസ്‌ലീം  സമുദായത്തില്‍ നിന്നുള്ളയാള്‍ക്ക്  ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്ന് കര്‍ണ്ണാടക സുന്നി വഖഫ് ബോര്‍ഡ് ആവശ്യപ്പെട്ടു.  ആഭ്യന്തരം, റവന്യൂ, ആരോഗ്യം, തുടങ്ങിയ പ്രധാന വകുപ്പുകള്‍ മുസ്‌ലീം മന്ത്രിമാര്‍ക്ക് അവസരം നല്‍കണമെന്നും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷാഫി സാദി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ വിജയത്തില്‍ മുസ്‌ലീംകള്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ കോണ്‍ഗ്രസ് നന്ദി കാണിക്കണം. 72 മണ്ഡലങ്ങളിലെങ്കിലും  കോണ്‍ഗ്രസ് വിജയിച്ചത് മുസ്‌ലീംകള്‍ കാരണമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.  പല മുസ്‌ലീം  സ്ഥാനാര്‍ത്ഥികളും മറ്റ് നിയോജക മണ്ഡലങ്ങളിലും പ്രചാരണം നടത്തി ഹിന്ദു-മുസ്‌ലീം ഐക്യം ഉറപ്പാക്കിയിട്ടുണ്ട്. അതുകൊണ്ട് കോണ്‍ഗ്രസിന്റെ വിജയത്തില്‍ അവര്‍ക്ക് നിര്‍ണായക പങ്കുണ്ട്. ഉപമുഖ്യമന്ത്രി മുസ്‌ലീം  ആയിരിക്കണമെന്നും 30 സീറ്റുകള്‍ മുസ്‌ലീംകള്‍ക്ക് നല്‍കണമെന്നും തെരഞ്ഞെടുപ്പിന് മുമ്പ് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു. 

 

Latest News