Sorry, you need to enable JavaScript to visit this website.

രാത്രി മുഴുവന്‍ ഉറങ്ങാതെ സന്തോഷിച്ചു; ബി.ജെ.പിയുടെ തോല്‍വിയില്‍ അരുന്ധതി റോയ്

കൊച്ചി- കര്‍ണാടക നിയസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ താന്‍ രാത്രി മുഴുവനും ഉറങ്ങാതെ സന്തോഷിച്ചുവെന്ന് പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ്. ഇന്ത്യയെന്ന രാഷ്ട്രവും ഭരണഘടനയും ജനാധിപത്യവുമെല്ലാം ഇന്ന് ഭീഷണിയിലാണെന്നും   കേരളത്തില്‍ ഒരവസരം കിട്ടിയാല്‍ ബിജെപി തീ വെക്കുമെന്നും അരുന്ധതി പറഞ്ഞു. യുവധാര സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
വടക്കേ ഇന്ത്യയിലാണ് ഞാനെന്റെ ഭൂരിഭാഗം കാലവും ചെലവഴിച്ചത്. പക്ഷേ കേരളം പോലൊരു ദേശം നിങ്ങള്‍ക്കെവിടെയും കാണാനാവില്ല. കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ രാത്രി മുഴുവന്‍ ഉറങ്ങാതെ ഞാന്‍ സന്തോഷിച്ചു. ബിജെപി സമം ആന മുട്ട. നമുക്ക് ആനയും വേണം മുട്ടയും വേണം ബിജെപി വേണ്ട. മണിപ്പൂര്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ?. തീ വന്ന് തീക്കൊള്ളിയോട് ചോദിക്കുകയാണ് ഒരു ചാന്‍സ് തരാമോ എന്ന്. കേരളത്തില്‍ ഒരവസരം കിട്ടിയാല്‍ ബിജെപി തീ വെക്കും. നമുക്ക് അതനുവദിച്ചു കൊടുക്കാന്‍ പറ്റില്ല. ബിജെപി ഈഗോയുടെ മരമാണ്. ആ ഈഗോ ആനമുട്ടയാക്കണം റിപ്പോര്‍ട്ടര്‍ ടി വിയുടെ ഫണ്ടിനു പിറകില്‍ ആരാണ് ? ഇന്ത്യയിലെ പ്രധാന മീഡിയയെല്ലാം പ്രത്യേകിച്ചും വടക്കേ ഇന്ത്യയില്‍, ഫണ്ട് മുടക്കുന്നത് അവരാണ്. നല്ല ജേണലിസം വംശനാശം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ശക്തരെ സമാധാനപരമായിരിക്കാന്‍ സഹായിക്കുന്ന ജോലിയായി മാറിയിരിക്കുന്നു വടക്കേ ഇന്ത്യയില്‍ ജേണലിസം. ദക്ഷിണേന്ത്യയില്‍ നമ്മള്‍ അത് അനുവദിച്ചു കൂടാ.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


കേന്ദ്രം മായ്ച്ചു കളഞ്ഞ ചരിത്രപാഠങ്ങള്‍ തിരിച്ചു കൊണ്ടുവരുന്ന കേരളത്തെക്കുറിച്ച് എനിക്കഭിമാനമാണ്. നമുക്ക് ഹിന്ദുക്രിസ്ത്യന്‍  മുസ്ലിം വ്യത്യാസമില്ല. ബുദ്ധിജീവികള്‍ക്കെതിരെ മാത്രമല്ല എല്ലാ ബൗദ്ധിക മേഖലകള്‍ക്കും എതിരായി നില്‍ക്കുന്ന മനോഭാവമാണ് മോദിയുടേത്. ഗണിതത്തിലും ശാസ്ത്രത്തിലും സാമൂഹിക വിഷയങ്ങളിലും അതാണ് ഇടപെടല്‍. ഓര്‍ത്തു നോക്കൂ നമ്മുടെ കുട്ടികളുടെ ഭാവിയെന്തായി മാറും ഇങ്ങനെ പോയാല്‍? കാലങ്ങളായി നമ്മുടെയാളുകള്‍ തുന്നിച്ചേര്‍ത്തുണ്ടാക്കിയതാണ് ഇന്ത്യയെന്ന രാഷ്ട്രവും ഭരണഘടനയും ജനാധിപത്യവും. അതെല്ലാം ഇന്ന് ഭീഷണിയിലാണ്. എനിക്കിതില്‍ ഉത്കണ്ഠയുണ്ട്. പലപ്പോഴും നോവലുകള്‍ യാഥാര്‍ഥ്യങ്ങളാണ്. കശ്മീരിലെ ജനങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെക്കുറിച്ചോര്‍ത്തു നോക്കൂ. ഞാനത് വിളിച്ചു പറഞ്ഞാല്‍ നിയമ ലംഘനമാവും. പക്ഷേ നോവലിന്റെ സഹായത്താല്‍ ഞാന്‍ പറയേണ്ടത് പറഞ്ഞു. ദ മിനിസ്റ്ററി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ്സില്‍ ഞാന്‍ ചെയ്തത് അതാണ്.
ഞാനൊരു ആര്‍ക്കിടെക്ടാണ്. ഒരു നോവലിന്റെ ഘടനയിലും ഭാഷയിലും രൂപത്തിലും ഭാവത്തിലും ഒരു ആര്‍ക്കിടെക്റ്റിന്റെ കരുതല്‍ വേണമെന്ന നിര്‍ബന്ധം എനിക്കുണ്ട്. ലോകത്തെ ഏറ്റവും ധനികമായ രാഷ്ട്രീയപ്പാര്‍ട്ടിയാണ് തങ്ങളെന്ന് കാണിക്കാനുള്ള വ്യഗ്രതയാണ് ബിജെപി ഇപ്പോള്‍ കാണിച്ചു കൊണ്ടിരിക്കുന്നത്. എല്ലാ മീഡിയ ഹൗസും പ്രസാധകരും അച്ചടി മാധ്യമങ്ങളും പണം വാരിയെറിഞ്ഞ് വാങ്ങുന്നതിലൂടെ ഇത് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഞാന്‍ തിരഞ്ഞെടുപ്പിലൂടെ അവരോട് മത്സരിക്കാനുദ്ദേശിക്കുന്നില്ല . പക്ഷേ നിരുപാധികം വിമര്‍ശിച്ചു കൊണ്ടേയിരിക്കുക എന്നത് എന്റെ പ്രതിബദ്ധതയാണ്. ഞാന്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരല്ല പക്ഷേ 32000 സ്ത്രീകളുടെ കഥ എന്നു പറഞ്ഞ് പ്രചരിപ്പിക്കുന്നതിന് എതിരാണ്. കേരള സ്‌റ്റോറി കേരളത്തിന്റെ സ്‌റ്റോറിയല്ല. മോദിയുടെ സ്‌റ്റോറിയാണ്. ആളുകള്‍ക്ക് പൊട്ടിച്ചിരിക്കാനുള്ള ഒരു അവസരം കൂടി ഇതു മൂലം വന്നു ചേര്‍ന്നിരിക്കുകയാണ്. കൂട്ടബലാത്സംഗം ചെയ്യുക, കുഞ്ഞുങ്ങളെ പാറയിലെറിഞ്ഞു കൊല്ലുക, തീയിടുക... ഇതൊക്കെ ചേര്‍ത്ത് കഥയുണ്ടാക്കി സിനിമയെടുക്കാന്‍ പറ്റിയ ഇടം ഏതാണെന്ന് എല്ലാവര്‍ക്കുമറിയാം.

 

Latest News