നെയ്‌റോബി- കെനിയയിലെ ക്രിസ്ത്യന്‍ കള്‍ട്ടിനെക്കുറിച്ച കൂടുതല്‍ ഞെട്ടിക്കുന്ന കഥകള്‍ പുറത്തുവരുന്നു. പട്ടിണി കിടന്നു മരിക്കാന്‍ ആളുകളെ പ്രേരിപ്പിച്ച കള്‍ട്ട് നേതാവ് പോലീസ് കസ്റ്റഡിയിലാണ്. കുട്ടികളെയാണ് ഇയാള്‍ ആദ്യം മരണത്തിലേക്ക് തള്ളിവിട്ടതെന്നാണ് പുതിയ കണ്ടെത്തല്‍. രാജ്യത്തിന്റെ തെക്കുകിഴക്കന്‍ വനാന്തരങ്ങളില്‍നിന്ന് ഇപ്രകാരം പട്ടിണി കിടന്നു മരിച്ച 201 പേരെയാണ് കണ്ടെത്തിയിരിക്കുന്നത്. ഭക്ഷണം കഴിക്കാതെ വെയിലത്തിരിക്കാന്‍ കുട്ടികളെ ഇയാള്‍ നിര്‍ബന്ധിച്ചതായാണ് വെളിപ്പെടുത്തല്‍. പട്ടിണി കിടന്നു മരിച്ചാല്‍ ജീസസിനെ കാണാം എന്നായിരുന്നു വാഗ്ദാനം. അതേസമയം മരിച്ചവരുടെ ശരീരത്തില്‍നിന്ന് പല അവയവങ്ങളും നഷ്്ടമായിട്ടുണ്ട്.