Sorry, you need to enable JavaScript to visit this website.

എം.എല്‍.എമാര്‍ മനസ്സറിയിച്ചു, ഇനി ഖാര്‍ഗെ പ്രഖ്യാപിക്കും

ബംഗളൂരു- കര്‍ണാടക തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് എം.എല്‍.എമാര്‍ മുഖ്യമന്ത്രി ആരാവണമെന്ന തങ്ങളുടെ അഭിപ്രായം കേന്ദ്ര നിരീക്ഷകരെ അറിയിച്ചു. ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ ഓരോ എം.എല്‍.എയും തങ്ങളുടെ അഭിപ്രായം അറിയിച്ചു. ഇനി എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയായിരിക്കും ആരാണ് മുഖ്യമന്ത്രി എന്ന് പ്രഖ്യാപിക്കുക.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ സുശീല്‍ കുമാര്‍ ഷിന്‍ഡെ, ദീപക് ബബാരിയ, ജിതേന്ദ്ര സിംഗ് അല്‍വാര്‍ എന്നിവരാണ് നിരീക്ഷകര്‍. വ്യാഴാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ഗാന്ധിമാരും എത്തുന്നുണ്ട്.

 

Latest News