ബെംഗളൂരു - രാജ്യത്തെ മതനിരപേക്ഷ കക്ഷികൾ ആഗ്രഹിച്ച ജനവിധിയുണ്ടായ കർണാടകയിൽ മുഖ്യമന്ത്രി ആരെന്നതിൽ സമവായമുണ്ടാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നീങ്ങൾ ശക്തമാക്കി. ഇന്ന് വൈകീട്ട് 5.30ന് ബെംഗുളൂരുവിൽ ചേരുന്ന നിയമസഭാകക്ഷി യോഗത്തിൽ യോജിച്ച തീരുമാനം ഉണ്ടായില്ലെങ്കിൽ ഫലപ്രദമായ ഇടപെടൽ തുടരാനായിഹൈക്കമാൻഡ് മൂന്ന് നിരീക്ഷകരെ നിയോഗിച്ചതായാണ് വിവരം.
സുശീൽ കുമാർ ഷിൻഡെ, ജിതേന്ദ്ര സിംഗ്, ദീപക് ബാബറിയ എന്നിവരാണ് പുതിയ നിരീക്ഷകർ.മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി സുശീൽ കുമാർ ഷിൻഡെ, എ.ഐ.സി.സി ജനറൽ സെക്രട്ടറി ജിതേന്ദ്ര സിംഗ്, പാർട്ടിയിലെ മുതിർന്ന നേതാവ് ദീപക് ബവാരിയ എന്നിവരാണ് നിരീക്ഷകർ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നേരിട്ട് നിയമിച്ച സംഘമാണിത്.
ഇവർ ഇന്ന് വൈകിട്ടോടെ ബെംഗളൂരുവിലെത്തും. മുഖ്യമന്ത്രി സ്ഥാനത്തിനായി മുതിർന്ന നേതാക്കളായ സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും കരുനീക്കങ്ങൾ ശക്തമാക്കിയതോടെയാണ് പുതിയ നിരീക്ഷകരെ അയച്ചുള്ള ഹൈക്കമാൻഡ് ഇടപെടൽ.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)