Sorry, you need to enable JavaScript to visit this website.

ആദ്യം സിദ്ധരാമയ്യ മുഖ്യമന്ത്രി;  ഡി.കെ ശിവകുമാറിന് ഉപമുഖ്യമന്ത്രി പദം

ബംഗളുരു-കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായേക്കുമെന്ന സൂചന ശക്തം. തന്റെ അവസാന തെരഞ്ഞെടുപ്പായിരിക്കും ഇതെന്നു പ്രഖ്യാപിച്ച സിദ്ധരാമയ്യയ്ക്ക് അവസരം നല്‍കണമെന്ന ചിന്ത ദേശീയ നേതൃത്വത്തിനുണ്ട്. അതേസമയം, പിസിസി പ്രസിഡന്റ് ഡി.കെ.ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.
ഇന്നു വൈകിട്ട് അഞ്ചിനു ചേരുന്ന നിയമസഭാ കക്ഷി യോഗത്തില്‍ മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണു വിവരം. സിദ്ധരാമയ്യ മുഖ്യമന്ത്രിയായാല്‍ ശിവകുമാറിനെ ഉപമുഖ്യമന്ത്രിയാക്കിയേക്കും. ലിംഗായത്ത് പ്രതിനിധിയെന്ന നിലയില്‍ എം.ബി.പാട്ടീല്‍, ദലിത് നേതാവ് ജി.പരമേശ്വര എന്നിവരെയും ഉപമുഖ്യമന്ത്രി പദത്തിലേക്കു പരിഗണിച്ചേക്കും. മുഖ്യമന്ത്രി പദത്തില്‍ സിദ്ധരാമയ്യയ്ക്കും ശിവകുമാറിനും രണ്ടര വര്‍ഷം വീതം നല്‍കണമെന്ന വാദവുമുണ്ട്.

Latest News