ബെംഗളൂരു - വരും കാലങ്ങളില്‍ കൂടുതല്‍ ഊര്‍ജസ്വലതയോടെ കര്‍ണ്ണാടകയെ സേവിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കര്‍ണ്ണാടകയില്‍ ബി.ജെ.പിയുടെ വന്‍ തോല്‍വിക്ക് ശേഷം ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി പ്രതികരണം നടത്തിയത്. തെരഞ്ഞെടുപ്പില്‍ വന്‍ വിജയം കൈവരിച്ച കോണ്‍ഗ്രസ് നേതൃത്വത്തെ നരേന്ദ്ര മോഡി അഭിനന്ദിച്ചു. ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ കോണ്‍ഗ്രസിന് സാധിക്കട്ടെയെന്നും മോഡി ആശംസിച്ചു. ബി ജെ പിക്ക് വോട്ട് ചെയ്തവര്‍ക്കും പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. ബി.ജെ.പി നേതാക്കളുടെ കഠിനാധ്വാനത്തേയും പ്രധാനമന്ത്രി അഭിനന്ദിച്ചു.