Sorry, you need to enable JavaScript to visit this website.

നീന്തലിനിടെ ബാലനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഡ്രൈവറെ വെറുതെ വിട്ടു

ദുബായ്- കടലില്‍ നീന്തുന്നതിനിടയില്‍ ബാലനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പാക്കിസ്ഥാനി ഡ്രൈവറെ കോടതി കുറ്റവിമുക്തനാക്കി. ജുമൈറ ബീച്ചില്‍ നീന്തുന്നതിനിടയില്‍ 15 വയസ്സായ കിര്‍ഗിസ് ബാലന്റെ സ്വകാര്യ ഭാഗങ്ങള്‍ സ്പര്‍ശിച്ചുവെന്നായിരുന്നു കേസ്.
കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം. 27 കാരനായ പാക് ഡ്രൈവര്‍ മകനെ ഉപദ്രവിച്ചുവെന്ന് ആരോപിച്ച് കുട്ടിയുടെ മാതാവാണ് പോലീസിനെ സമീപിച്ചത്.
നീന്തുന്നതിനിടയില്‍ കയറിവന്നാണ് ഇയാളെ കുറിച്ച് മകന്‍ പരാതിപ്പെട്ടതെന്നാണ് അവര്‍ പോലീസിനോട് പറഞ്ഞത്.  പരാതിയെ തുടര്‍ന്ന് പാക്കിസ്ഥാനിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും സമീപത്തുകൂടി നീന്തുന്നതിനിടയില്‍ കുട്ടിയടെ നെഞ്ചില്‍ സ്പര്‍ശിച്ചു പോയതാണെന്നുമുള്ള ഡ്രൈവറുടെ വാദം അംഗീകരിച്ച ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്  അവസാനിപ്പിച്ചത്.
മാതപിതാക്കളോടും മകനോടുമൊപ്പം ബീച്ചില്‍ ചെലവഴിക്കാനെത്തിയതായിരുന്നു കിര്‍ഗിസ് മാതാവ്. മാതാപിതാക്കള്‍ ബീച്ചില്‍ ഇരിക്കുമ്പോഴാണ് മകന്‍ നീന്താന്‍ ഇറങ്ങിയത്. ബീച്ചില്‍ നടക്കുകയായിരുന്ന തിനിക്ക് പാക്കിസ്ഥാനി ഡ്രൈവര്‍ വീണ്ടും വീണ്ടും മകനെ സമപീക്കുന്നത് കാണാന്‍ കഴിഞ്ഞുവെന്നും ഇവര്‍ പോലീസിനോട് പറഞ്ഞിരുന്നു.
പാക്കിസ്ഥാനിയെ അപ്പോള്‍ തന്നെ ചോദ്യം ചെയ്തുവെങ്കിലും അയാള്‍ ഒന്നും മിണ്ടാതെ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നാണ് പോലീസിനെ വിളിച്ചതെന്നും അവര്‍ പറഞ്ഞു.
ബീച്ചില്‍നിന്ന് അറസ്റ്റ് ചെയ്ത ഉടന്‍ പ്രതി കുറ്റം നിഷേധിച്ചുവെന്നും  റഷ്യന്‍ ഭാഷ മാത്രം അറിയുന്ന കിര്‍ഗിസ് ബാലനില്‍നിന്ന് മൊഴിയെടുക്കാന്‍ സാധിച്ചില്ലെന്നും കേസില്‍ അന്വഷണം നടത്തിയ പോലീസുകാരന്‍ ജഡ്ജി മുമ്പാകെ ബോധിപ്പിച്ചിരുന്നു.

Latest News