Sorry, you need to enable JavaScript to visit this website.

ഡൽഹി മദ്യനയ അഴിമതിക്കേസ്: മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി ജൂൺ രണ്ട് വരെ നീട്ടി

ന്യൂഡൽഹി - മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി ജൂൺ രണ്ട് വരെ നീട്ടി. ഡൽഹിയിലെ റൂസ് അവന്യൂ കോടതി പ്രത്യേക ജഡ്ജി എം.കെ നാഗ്പാലാണ് കസ്റ്റഡി നീട്ടാൻ ഉത്തരവിട്ടത്. 2021-22 ലെ എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും സൗത്ത് ഗ്രൂപ്പിന്റെ സ്വാധീനത്തിൽ അഴിമതി ആരോപിച്ചാണ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. സിസോദിയയുടെ ജാമ്യാപേക്ഷ മാർച്ച് 31ന് കോടതി തള്ളിയിരുന്നു.
 

Latest News