തിരുവനന്തപുരം- കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ വേറിട്ട പ്രചാരണ കാമ്പനയിനുമായി കോണ്‍ഗ്രസ് നേതാക്കള്‍. സംഭവത്തെ സര്‍ക്കാരിനെതിരെ പ്രചാരണായുധമാക്കി മാറ്റുകയാണ് കോണ്‍ഗ്രസ്. 'ഭരണ കൂടം കൊന്നതാണ്' എന്ന ചിത്രമാണ് നേതാക്കളും പ്രവര്‍ത്തകരും പ്രൊഫൈല്‍ ചിത്രമാക്കിയിരിക്കുന്നത്.
'ഒറ്റപ്പെട്ട സംഭവം എന്നു പറഞ്ഞു വന്ദനയുടെ കൊലപാതകത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ് സിപിഎം. അച്ഛന്റെയും അമ്മയുടെയും ഒറ്റ മകളാണ്. പിണറായി വിജയന്റെ ദുഷിച്ച ഭരണകൂടം കൊന്നതാണ് ആ പെണ്‍കുട്ടിയെ. ചിത എരിഞ്ഞടങ്ങുന്നതിനു മുമ്പുതന്നെ ഭരണകൂടത്തെ വെളുപ്പിച്ചെടുക്കുവാനുള്ള സ്തുതിഗീതങ്ങളുമായി ആരും വരേണ്ട. ഈ അരുംകൊലയ്ക്ക് മാപ്പില്ല', പ്രൊഫൈല്‍ പിക്ചര്‍ മാറ്റിക്കൊണ്ട് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ഫേസ് ബുക്കില്‍ കുറിച്ചു.