ദുബായ്- ഫുഡ് ഡെലിവറി വൈകിയാല്‍ ഓരോ മിനിറ്റിനും ഒരു ദിര്‍ഹം നല്‍കുമെന്ന പ്രഖ്യാപനത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി യു.എ.ഇ ആസ്ഥാനമായ സൂപ്പര്‍ ആപ്പ് കരീം.
തിങ്കളാഴ്ച പ്രഖ്യാപിച്ച പദ്ധതി വ്യാപക വിമര്‍ശം ക്ഷണിച്ചുവരുത്തിയതോടെയാണ് ഡെലിവറി വൈകിയാല്‍ ഉപഭോക്താക്കള്‍ക്ക് പണം തിരികെ നല്‍കുന്നതിനെക്കുറിച്ച് കമ്പനി പുതിയ പ്രസ്താവന ഇറക്കിയത്.
വൈകിയാല്‍ കമ്പനിയാണ് പണം നല്‍കുകയെന്നും ഡ്രൈവര്‍മാരില്‍നിന്ന് ഈടാക്കില്ലെന്നും കരീം വിശദീകരിച്ചു.
ക്യാപ്റ്റന്‍മാര്‍ എന്നുവിളിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് കണക്കാക്കിയ ഡെലിവറി സമയം കാണാന്‍ പോലും കഴിയില്ല. വേഗത്തിലോ സുരക്ഷിതമല്ലാത്തതോ ആയ െ്രെഡവിംഗ് പ്രോത്സാഹിപ്പിക്കുകയല്ലെ കമ്പനി ചെയ്യുന്നതെന്നും പ്ര്‌സ്താവനയില്‍ പറയുന്നു. പുതിയ ആശയത്തിന് ഓണ്‍ലൈനില്‍ നെഗറ്റീവ് ഫീഡ്ബാക്ക് ലഭിച്ചതിനെ തുടര്‍ന്നാണ് കമ്പനിയുടെ വിശദീകരണം.
ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് കമ്പനിയായ കരീമിന് കീഴിലുള്ള ഫുഡ് ഡെലിവറി സംരംഭമായ കരീം ഫുഡ് തിങ്കളാഴ്ചയാണ് ഓര്‍ഡര്‍ വൈകുന്ന ഓരോ മിനിറ്റിനും ഉപഭോക്താക്കള്‍ക്ക് ഒരു ക്രെഡിറ്റ് ചെയ്യുന്ന പരിപാടി പ്രഖ്യാപിച്ചത്.
കണക്കാക്കിയ ഡെലിവറി സമയത്തേക്കാള്‍ ഒരു മിനിറ്റില്‍ കൂടുതലാണെങ്കില്‍ ഓര്‍ഡര്‍ വൈകിയതായി കണക്കാക്കുമന്നും വ്യക്തമാക്കിയിരുന്നു.
പുതിയ പ്രോഗ്രാമിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ അപകടകരമായി വാഹനം ഓടിച്ച് വേഗത്തില്‍ ഡെലിവറി നടത്താന്‍ റൈഡര്‍മാരെ പ്രേരിപ്പിക്കുമെന്ന് ആശങ്ക പലരും പങ്കുവെച്ചു.
നിങ്ങള്‍ എന്ത് വിലകൊടുത്താണ് െ്രെഡവര്‍മാരുടെ അശ്രദ്ധമായ െ്രെഡവിംഗ് പ്രോത്സാഹിപ്പിക്കുന്നതെന്ന് ഉപയോക്താക്കള്‍ ചോദിച്ചു. കൃത്യസമയത്ത് ഭക്ഷണ വിതരണത്തിനായി െ്രെഡവറെ പ്രോത്സാഹിപ്പിക്കുന്നത് നിര്‍ത്തണം. അവരുടെ ബൈക്കുകള്‍ ട്രാക്ക് ചെയ്ത് നല്ല െ്രെഡവിംഗ് പെരുമാറ്റത്തിന് െ്രെഡവറെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടെന്ന് ഒരു ട്വിറ്റര്‍ ഉപയോക്താവ് പറഞ്ഞു.
ഓര്‍ഡര്‍ വൈകിയാല്‍ ക്യാപ്റ്റന്‍മാര്‍ക്ക് ഒന്നും നഷ്ടപ്പെടില്ലെന്ന് ഞങ്ങള്‍ ഉറപ്പുനല്‍കുന്നുവെന്നാണ് വ്യാപക വിമര്‍ശത്തിന് കമ്പനി മറുപടി നല്‍കിയത്. കരീമിനെ ഊബര്‍ ഏറ്റെടുക്കുന്നതിനു മുമ്പ്
2018ലാണ് ആപ്പിന്റെ ഫുഡ് ഡെലിവറി വിഭാഗം ആരംഭിച്ചത്. കഴിഞ്ഞ ഏപ്രിലില്‍, എമിറേറ്റ്‌സ് ടെലികമ്മ്യൂണിക്കേഷന്‍സ് ഗ്രൂപ്പ് സൂപ്പര്‍ ആപ്പിന്റെ 50.03 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാന്‍ സമ്മതിച്ചിരുന്നു. 400 മില്യണ്‍ ഡോളറിനാണ് ഈ ഇടപാട്.
കരീം സ്ഥാപകരായ മുദസ്സിര്‍ ശൈഖയും മാഗ്‌നസ് ഓള്‍സണും ആപ്പ് കൈകാര്യം ചെയ്യുമെന്ന് മുമ്പ് ഇത്തിസലാത്ത് ഗ്രൂപ്പ് എന്നറിയപ്പെട്ടിരുന്ന ഇ ആന്റ് വ്യക്തമാക്കിയിരുന്നു.
സൗദി അറേബ്യ ഉള്‍പ്പെടെ പത്തിലേറെ രാജ്യങ്ങളില്‍ കരീം സാന്നിധ്യമുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)