Sorry, you need to enable JavaScript to visit this website.

താനൂര്‍ ബോട്ടപകടം : ഒരാള്‍ കൂടി അറസ്റ്റില്‍, ജുഡീഷ്യല്‍ കമ്മീഷന്‍ ചെയര്‍മാന്‍ പരിശോധന നടത്തി

മലപ്പുറം - താനൂരില്‍ ബോട്ട് മറിഞ്ഞ് 22 പേര്‍ മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പൊലീസ് പിടിയിലായി. ബോട്ട് ജീവനക്കാരനായ താനൂര്‍ സ്വദേശി വടക്കയില്‍ സവാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ബോട്ട് ഉടമയും ബോട്ട് ഡ്രൈവറുമടക്കം ഒന്‍പത് പേര്‍ ഇപ്പോള്‍ പോലീസ് പിടിയിലായി. ഇതില്‍ മൂന്ന് പേര്‍ ബോട്ട് ഉടമയെ രക്ഷപ്പെടാന്‍ സഹായിച്ചവരാണ്. ബോട്ടപകടം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് വി കെ മോഹനന്‍ ഇന്നലെ അപകട സ്ഥലവും ബോട്ടും പരിശോധിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘവും അന്വേഷണം മുന്നോട്ട് കൊണ്ടു പോകുകയാണ്. സംഘം ബേപ്പൂര്‍ പോര്‍ട്ട് ഓഫീസിലെത്തി ബോട്ടിന്റെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

 

Latest News