അമൃതസര്‍ (പഞ്ചാബ്) - അമൃതസറിലെ സുവര്‍ണ ക്ഷേത്രത്തിന് സമീപത്തുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയ അഞ്ച് പേരെ പോലീസ് പിടികൂടി. ഇന്നലെ രാത്രിയാണ് സുവര്‍ണ്ണ ക്ഷേത്രത്തിന് സമീപം ബോംബേറുണ്ടായത്. നേരത്തെ മെയ് ആറിനും എട്ടിനും സുവര്‍ണ്ണ ക്ഷേത്രത്തിന് സമീപം സ്‌ഫോടനം നടന്നിരുന്നു. പടക്കങ്ങളില്‍ ഉപയോഗിക്കുന്ന പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്നാണ് സൂചന.