Sorry, you need to enable JavaScript to visit this website.

നിയമ ലംഘനം നടത്തി ട്രാഫിക് ക്യാമറയില്‍ കുടുങ്ങുന്നവരില്‍ നിന്ന് പിഴ ഈടാക്കുന്ന തിയ്യതി നീട്ടി


തിരുവനന്തപുരം - നിരത്തുകളില്‍ സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ ഉപയോഗിച്ച് ട്രാഫിക് നിയമ ലംഘനം കണ്ടെത്തി പിഴ ഈടാക്കുന്നതിനുള്ള സമയപരിധി നീട്ടി. ജൂണ്‍ അഞ്ച് മുതല്‍ പിഴ ഈടാക്കിയാല്‍ മതിയെന്നാണ് പുതിയ തീരുമാനം. മെയ് 19 മുതല്‍ പിഴ ഈടാക്കനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഗതാഗതമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തിയ്യതി നീട്ടിക്കൊണ്ടുള്ള തീരുമാനം എടുത്തത്. ഇരുചക്ര വാഹനത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം കുട്ടികളെ കൊണ്ടു പോകുന്നതിന് ഇളവ് നല്‍കുന്നതില്‍ നിയമോപദേശം തേടാനും യോഗത്തില്‍ തീരുമാനമായി. മോട്ടോര്‍ വാഹന വകുപ്പിന്റെ 726 എ ഐ ക്യാമറകളാണ് നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനത്തെ റോഡുകളില്‍ സ്ഥാപിച്ചിട്ടുള്ളത്.

 

Latest News