Sorry, you need to enable JavaScript to visit this website.

പിഴക്കാത്ത ഇന്ത്യാടുഡേ സർവേയും കർണാടകയിൽ കോൺഗ്രസിന് ജയം പ്രവചിക്കുന്നു

ബംഗളൂരു- ഇന്ത്യയിൽ എക്‌സിറ്റ് പോൾ പ്രവചനങ്ങളിൽ കൂടുതൽ കൃത്യത പുലർത്തുന്ന ഇന്ത്യാടുഡേ-ആക്‌സിസ് മൈ ഇന്ത്യ സർവേ കർണാടകയിൽ കോൺഗ്രസിന് പ്രവചിക്കുന്നത് വൻ ഭൂരിപക്ഷം. 122 മുതൽ 140 വരെ സീറ്റ് കോൺഗ്രസ് പിടിച്ചെടുക്കുമെന്നാണ് സർവേ ഫലം. ഭരണകക്ഷിയായ ബി.ജെ.പിക്ക് പ്രവചിക്കുന്നത് 62 മുതൽ 80 സീറ്റാണ്. ജെ.ഡി.എസിന് 20 മുതൽ 25 സീറ്റും ഈ സർവേ പ്രവചിക്കുന്നത്. ഇന്ത്യയിൽ ഇതേവരെ നടന്ന സർവേകളിൽ കൂടുതലും ശരിയായ ചരിത്രമാണ് ഇന്ത്യാ ടുഡേ ആക്‌സിസ് സർവേക്കുള്ളത്. അതുകൊണ്ടു തന്നെ ഈ സർവേയിലാണ് കോൺഗ്രസ് നേതാക്കളുടെ പ്രതീക്ഷകളത്രയും. അതേസമയം, കർണാടക തെരഞ്ഞെടുപ്പിന് ശേഷം പുറത്തുവന്ന മറ്റു സർവേകളിലും കോൺഗ്രസിനാണ് മുന്നേറ്റം പ്രവചിക്കുന്നത്. ജൻകി ബാത്തി കോൺഗ്രസിന് 106 സീറ്റുകൾ വരെയാണ് പ്രവചനം. ബി.ജെ.പിക്ക് 117 ഉം ജെ.ഡി.എസിന് 24 ഉം ഈ സർവേ പ്രവചിക്കുന്നു. മാർട്ട്‌റൈസ് കോൺഗ്രസിന് 118 ഉം ബി.ജെ.പിക്ക് 80 ഉം ജെ.ഡി.എസിന് 25 ഉം പ്രവചിക്കുന്നു. പിഎംഎ.ആർ.ക്യു കോൺഗ്രസിന് 94-108, ബി.ജെ.പിക്ക് 85-100, ജെ.ഡി.എസിന് 25-32, സി വോട്ടർ കോൺഗ്രസിന് 100-112, ബി.ജെ.പി 85-100, ജെ.ഡി.എസ് 21-29, പോൾസ്റ്റാർട്ട് കോൺഗ്രസ് 99-109, ബി.ജെ.പി 88-98, ജെ.ഡി.എസ് 21-26 എന്നിങ്ങനെയാണ് പ്രവചനം. കർണാടകയിൽ ഈ മാസം 13നാണ് വോട്ടെണ്ണർ. 113 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 

Latest News