കോഴിക്കോട് - ചേമഞ്ചേരിയില്‍ അമ്മയെയും ഒന്നര വയസ്സുള്ള കുട്ടിയെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചേമഞ്ചേരി തുവ്വക്കോട് പോസ്റ്റ് ഓഫീസിന് സമീപം മാവിളി പ്രജിത്തിന്റെ ഭാര്യ ധന്യ (35) മകള്‍ തീര്‍ത്ഥ (ഒന്നര) എന്നിവരുടെ മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്. ധന്യയുടെ ഭര്‍ത്താവ് പ്രജിത് യു എ ഇയില്‍ ഹെല്‍ത്ത് സെന്ററില്‍ ജോലി ചെയ്ത് വരികയാണ്. പ്രജിത്തിന്റെ അമ്മയോടൊപ്പമായിരുന്നു ധന്യ താമസിച്ചിരുന്നത്. ഇവരുടെ മൂത്തമകള്‍ ധന്യയുടെ വീട്ടിലായിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി കിണറ്റില്‍ നിന്ന് മൃതദേഹങ്ങള്‍ എടുത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.