വാഷിംഗ്ടണ്‍-മുന്‍ അമേരിക്കന്‍ കോളമിസ്റ്റിനെ ലൈംഗികമായി അപമാനിച്ച കേസില്‍ മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരന്‍. ട്രംപിനോട് കോടതി അഞ്ച് മില്യണ്‍ യുഎസ് ഡോളര്‍ നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിട്ടിരിക്കുകയാണ്. എന്നാല്‍ ഷോന്‍ കാരല്‍ എന്ന പരാതിക്കാരി ഉന്നയിച്ച ലൈംഗിക പീഡന ആരോപണം ഒന്‍പതംഗ ജൂറി തള്ളി. മറ്റ് പരാതികളെല്ലാം കോടതി ശരിവെച്ചു. മൂന്ന് മണിക്കൂറോളം വാദങ്ങള്‍ കേട്ടും, തെളിവുകള്‍ കൃത്യമായി പരിശോധിച്ചുമാണ് കോടതി വിധി പ്രഖ്യാപിച്ചത്. നിരവധി സ്ത്രീകള്‍ നേരത്തെ ട്രംപിനെതിരെ കടുത്ത പീഡന ആരോപണങങള്‍ ന്നയിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു കേസില്‍ ട്രംപ് ശിക്ഷിക്കപ്പെടുന്നത് ആദ്യമായിട്ടാണ്. തനിക്ക് നാണക്കേടുണ്ടാക്കുന്ന വിധിയാണിതെന്ന് ട്രംപ് പറഞ്ഞു. കോടതി വിധിയെ അദ്ദേഹം തള്ളി. ന്യൂയോര്‍ക്ക് ജൂറിക്കെതിരെ അദ്ദേഹം രംഗത്ത് വരികയും ചെയ്തു. താന്‍ വേട്ടയാടലിന്റെ ഇരയാണെന്ന് ട്രംപ് പറഞ്ഞു.