മുംബൈ- കേരള സ്റ്റോറിയുടെ നിർമ്മാതാവിനെ പരസ്യമായി തൂക്കിലേറ്റണമെന്ന് എൻ.സി.പി നേതാവും മുൻ എം.എൽ.എയുമായ ജിതേന്ദ്ര അവാഡ്. കേരള സ്റ്റോറി എന്ന പേരിൽ ഒരു സംസ്ഥാനത്തെയും അവിടെയുള്ള ജനങ്ങളെയും ആക്ഷേപിക്കുകയാണെന്നും ജിതേന്ദ്ര പറഞ്ഞു. ഔദ്യോഗിക കണക്കുകളിലെ മൂന്ന് എന്നത് 32000 ആയി ചിത്രീകരിച്ചിരിക്കുന്നു. ഇത്തരം സാങ്കൽപ്പിക സിനിമ ചിത്രീകരിച്ചയാളെ പരസ്യമായി തൂക്കിലേറ്റണമെന്നും ജിതേന്ദ്ര വ്യക്തമാക്കി.