Sorry, you need to enable JavaScript to visit this website.

സ്വര്‍ണക്കടത്ത്; മലയാളി ജ്വല്ലറി ഉടമയും  മകനും മുംബൈയില്‍ അറസ്റ്റില്‍

മുംബൈ: പത്തു കോടി രൂപ വിലമതിക്കുന്ന 16 കിലോഗ്രാം സ്വര്‍ണവുമായി സുഡാന്‍ സ്വദേശികളായ 18 യുവതികള്‍ കഴിഞ്ഞ മാസം മുംബൈ വിമാനത്താവളത്തില്‍ പിടിയിലായ കേസില്‍ ദുബായില്‍ ജ്വല്ലറി നടത്തുന്ന മലയാളിയെയും മകനെയും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) അറസ്റ്റ് ചെയ്തു.
കോഴിക്കോട് സ്വദേശി മുഹമ്മദ് അലി, മകന്‍ ഷഹീബ് എന്നിവരാണ് അറസ്റ്റിലായത്. സ്വര്‍ണക്കടത്തിന്റെ പ്രധാന സൂത്രധാരന്‍മാരാണ് ഇവരെന്നാണ് അന്വേഷണ ഏജന്‍സി നല്‍കുന്ന വിവരം.
കഴിഞ്ഞ മാസം 25ന് യുഎഇയില്‍ നിന്ന് 3 വിമാനങ്ങളില്‍ വ്യത്യസ്ത സംഘങ്ങളായാണ് സ്വര്‍ണവുമായി സുഡാന്‍ സ്വദേശികളായ 18 യുവതികള്‍ മുംബൈയില്‍ വിമാനം ഇറങ്ങിയത്. അറസ്റ്റിലായ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മുഖ്യ മലയാളികളെക്കുറിച്ചു വിവരം ലഭിച്ചത്. സ്വര്‍ണം കമ്മിഷന്‍ വ്യവസ്ഥയില്‍ കടത്തുന്നവരാണ് സുഡാനില്‍ നിന്നുള്ള സ്ത്രീകളെന്ന് ഡിആര്‍ഐ സൂചിപ്പിച്ചു. പേസ്റ്റ് രൂപത്തിലും ആഭരണങ്ങളാക്കിയുമാണ് സ്വര്‍ണം കടത്തിയിരുന്നത്.

Latest News