ലഖ്‌നൗ - വിവാഹം കഴിഞ്ഞ് പതിനഞ്ച് വര്‍ഷമായിട്ടും ഗര്‍ഭിണി ആകാത്തതിന്റെ പേരില്‍ യുവതിയെ ഭര്‍തൃവീട്ടുകാര്‍ വിഷം നല്‍കി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ 33കാരിയായ സാലി ബീഗം എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. 15 വര്‍ഷം മുന്‍പാണ് സാലി ബീഗം ഫിറോസ് അഹമ്മദ് എന്നയാളുമായി വിവാഹം കഴിച്ചത്. എന്നാല്‍ കുട്ടിയുണ്ടാകത്തതിന്റെ പേരില്‍ സാലിയും ഭര്‍ത്താവും തമ്മില്‍ നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നതായി സാലിം ബീഗത്തിന്റെ സഹോദരന്‍ ഗൗസ് മുഹമ്മദ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിന്റെ പേരില്‍ കഴിഞ്ഞ ദിവസം വീണ്ടും വഴക്കുണ്ടാകുകയും തനിക്ക് ഭര്‍തൃ വീട്ടുകാര്‍ വിഷം നല്‍കിയതായി സാലിം ബീഗം തന്നെ ഫോണില്‍ വിളിച്ചു പറഞ്ഞതായും സോഹദരന്‍ നല്‍കിയ പരാതിതിയിലുണ്ട്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ ഭര്‍ത്താവിനും മറ്റ് നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.