Sorry, you need to enable JavaScript to visit this website.

കുട്ടികളെ ഉപേക്ഷിച്ച് മുങ്ങി; വീട്ടമ്മയും കാമുകനും റിമാന്റില്‍

തൊടുപുഴ- നാലുവയസുള്ള കുട്ടിയുമായി  രണ്ടു കുട്ടികളുള്ള  കാമുകനോടൊപ്പം പോയ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. 28 കാരിയായ  തങ്കമണി സ്വദേശിനിയെയും കാമുകനായ 30 കാരനെയുമാണ് സി ഐ വി സി വിഷ്ണുകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
ഏഴും ഒന്‍പതും വയസുള്ള മക്കളെ ഉപേക്ഷിച്ചാണ് യുവാവ് യുവതിയുമായി മുങ്ങിയത്.  തൊടുപുഴയില്‍ വാടകയ്ക്കു താമസിക്കുകയായിരുന്ന യുവതി  ഭര്‍ത്താവിന്റെ കൂടെ   പെയിന്റിംഗ് ജോലിക്കെത്തിയ യുവാവിനൊപ്പം  പോകുകയായിരുന്നു. ഭാര്യയെ  കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കുടുംബത്തിന്റെ സംരക്ഷണയില്‍നിന്ന് മാറ്റിയതിന്റെ പേരില്‍  ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഇരുവര്‍ക്കുമെതിരെ കേസെടുത്ത്  കോടതിയില്‍ ഹാജരാക്കി. യുവതി   കാക്കനാട് ജയിലിലും യുവാവ് മുട്ടം ജയിലിലുമാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News