സുല്‍ത്താന്‍ബത്തേരി-ചക്ക ഇടുന്നതിനിടെ പ്ലാവില്‍ കുടുങ്ങിയ യുവാവിനെ അഗ്നി രക്ഷാസേന താഴെയിറക്കി. നൂല്‍പ്പൂഴ കല്ലൂര്‍ ഒറ്റത്തേക്കിലാണ് സംഭവം. പാലൂര്‍ തെക്കെതില്‍ ബിജുവാണ്(37) ഏകദേശം 45 അടി ഉയരമുള്ള പ്ലാവില്‍ കൈക്കുഴ തകരാറിലായതിനെത്തുടര്‍ന്നു കുടുങ്ങിയത്. ലാഡര്‍, റോപ്പ്, നെറ്റ് എന്നിവയുടെ സഹായത്തോടെയാണ് ബിജുവിനെ നിലത്തിറക്കി ആശുപത്രിയില്‍ എത്തിച്ചത്.
ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ നിധീഷ്‌കുമാറിര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എന്‍.വി.ഷാജി, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ വിശാല്‍ അഗസ്റ്റിന്‍, എന്‍.എസ്.അനൂപ്, എം.പി.സജീവ്, ധനീഷ്‌കുമാര്‍, കീര്‍ത്തിക്കുമാര്‍, കെ.അജില്‍, പി.ഡി.അനുറാം, ഹോം ഗാര്‍ഡുമാരായ പൗലോസ്, ഫിലിപ്പ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)