ന്യൂദൽഹി-കോൺഗ്രസ് മുൻ ദേശീയ പ്രസിഡന്റ് സോണിയ ഗാന്ധിക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ ബി.ജെ.പിയുടെ പരാതി. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് റാലിയിൽ സോണിയ നടത്തിയ പരമാധികാരം എന്ന പരാമാർശം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളെ അട്ടിമറിക്കുന്നതാണെന്ന് ആരോപിച്ചാണ് പരാതി. സോണിയക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
കർണാടകയുടെ സൽപ്പേരിനും പരമാധികാരത്തിനും അഖണ്ഡതക്കും കളങ്കം വരുത്താൻ ആരെയും കോൺഗ്രസ് അനുവദിക്കില്ലെന്ന സോണിയയുടെ പ്രസ്താവന കോൺഗ്രസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. കർണാടകയിലെ ആറരകോടിയോളം വരുന്ന ജനങ്ങൾക്കുള്ള സോണിയ ഗാന്ധിയുടെ സന്ദേശം എന്ന അടിക്കുറിപ്പോടെയായിരുന്നു പ്രസ്താവന വന്നത്.
സോണിയയുടെ പ്രസ്താവന ദേശീയ വാദികളെയും സമാധാന പ്രേമികളെയും പുരോഗമന വാദികളായ കർണാടകയിലെ ജനങ്ങളെ പ്രകോപിപ്പിക്കുന്നതാണ്. വോട്ടും ചില പ്രത്യേക സമുദായങ്ങളുടെ പിന്തുണയും നേടാനായി കർണാടകയിലെ ഐക്യത്തെയും സമാധാന അന്തരീഷത്തെയും തകർക്കാനും വേണ്ടിയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകിയ പരാതിയിൽ ബി.ജെ.പി ആരോപിച്ചു.
CPP Chairperson Smt. Sonia Gandhi ji sends a strong message to 6.5 crore Kannadigas:
— Congress (@INCIndia) May 6, 2023
"The Congress will not allow anyone to pose a threat to Karnataka's reputation, sovereignty or integrity." pic.twitter.com/W6HjKYWjLa