Sorry, you need to enable JavaScript to visit this website.

#comeontinitom ഹാഷ്ടാഗുമായി എം. എ നിഷാദ്

കൊച്ചി- മലയാള സിനിമാ ലോകത്തെ നിരവധി പേര്‍  ലഹരി ഉപയോഗിക്കുന്നതായും പ്രമുഖ നടന്റെ പല്ല് പൊടിഞ്ഞു പോകുന്നുണ്ടെന്നുമുള്ള നടന്‍ ടിനി ടോമിന്റെ വെളിപ്പെടുത്തലിന് പിറകെ പേര് പുറത്തു പറയണമെന്നാവശ്യപ്പെട്ട് സംവിധായകന്‍ എം. എ. നിഷാദ്. ടിനി ടോം സാമൂഹിക പ്രതിബദ്ധത കാണിക്കണമെന്നും പേരുകളും തെളിവുകളും പുറത്ത് വിടണമെന്നുമാണ് എം. എ. നിഷാദ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടത്. 

എം. എ. നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ടിനി ടോം എന്ന നടന്‍, കുടത്തില്‍ നിന്നും ഒരു ഭൂതത്തെ തുറന്നു വിട്ടു. തീര്‍ച്ചയായും അതൊരു ചര്‍ച്ചാ വിഷയം തന്നെ. ഇനി ടിനി ടോം, സാമൂഹിക പ്രതിബദ്ധത കാണിക്കണം. അയാള്‍ പറഞ്ഞത് ശരിയാണെന്ന ഉത്തമ ബോധ്യം അയാള്‍ക്കുണ്ടല്ലോ. അതുകൊണ്ടാണ് അയാള്‍ പരസ്യമായി വിളിച്ച് പറഞ്ഞത്. ടിനി, താങ്കള്‍ പറഞ്ഞ പേരുകളും തെളിവുകളും പുറത്ത് വിടണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നില്‍ അത് അവതരിപ്പിക്കണം. വെറും അമ്മായി കളി കളിക്കരുത്. കൈയ്യടിക്ക് വേണ്ടി പറഞ്ഞതല്ല എന്ന് വിശ്വസിക്കട്ടെ. #comeontinitom 
സുഹൃത്തുക്കളെ, നമ്മള്‍ ടിനി ടോമിന് ധൈര്യം കൊടുക്കണം. ആ പേരുകള്‍ പുറത്ത് പറയാന്‍ നമുക്ക് #comeontinitom എന്ന ഹാഷ് ടാഗിന് തുടക്കം കുറിക്കാം'. 

തന്റെ മകന് സിനിമയില്‍ അവസരം ലഭിച്ചെന്നും എന്നാല്‍ ലഹരിയോടുള്ള ഭയത്തെ തുടര്‍ന്ന് സിനിമയിലേക്ക് പോകുന്നതിനെ അവന്റെ അമ്മ ശക്തമായി എതിര്‍ത്തുവെന്നും തനിക്കൊരു മകന്‍ മാത്രമേ ഉള്ളുവെന്നും പറഞ്ഞാണ് ടിനി ടോം മലയാളത്തിലെ ലഹരിക്ക് അടിമയായ ഒരു നടനെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. 

ലഹരിക്ക് അടിമയായ ഒരു നടനെ അടുത്തിടെ കണ്ടുവെന്നും അദ്ദേഹത്തിന്റെ പല്ലുകള്‍ പൊടിഞ്ഞ് തുടങ്ങിയതായും ലഹരി ഉപയോഗിക്കുന്നത് കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നാണ് പലരും പറയുന്നുണ്ടെങ്കിലും  ഇപ്പോള്‍ പല്ലും ഇനി എല്ല് പൊടിയുമെന്നും പറഞ്ഞ ടിനി ടോം നമുക്ക് കലയാകണം നമുക്ക് ലഹരിയെന്നുമാണ് പറഞ്ഞത്.

Latest News