ജോധ്പൂര്‍- വിദ്വേഷ പ്രചാരണത്തിലൂടെ വിവാദമായ ദി കേരള സ്‌റ്റോറി സിനിമയെക്കുറിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തിയതിന് ഒരാളെ മര്‍ദിച്ചതായി രാജസ്ഥാനില്‍ പോലീസ് കേസ്. സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ യുവതികളെ സിനിമ കാണാന്‍ പ്രേരിപ്പിച്ചുവെന്ന് ആരോപിച്ചാണ് മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) അംഗമാണ് മര്‍ദനമേറ്റതായി മന്ദിര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. മൂന്ന് പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ശനിയാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചത്. വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ ചിത്രത്തെ പുകഴ്ത്തി തങ്ങളുടെ സമുദായത്തെ അപമാനിച്ചെന്ന് ആരോപിച്ച് പരാതിക്കാരനെ മൂന്ന് പേര്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നുവെന്ന് എ.സി,പി ദേരാവര്‍ സിംഗ് പറഞ്ഞു.
ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)