കയ്റോ- ടാര്‍പോളിന്‍ കൊണ്ട് പൊതിഞ്ഞ കൃത്രിമ തടാകത്തില്‍ രാത്രിയിലെപ്പോഴോ വെള്ളം കുടിക്കാനിറങ്ങി വീണുപോയതായിരുന്നു ചെന്നായ. പുലര്‍ച്ചെ ചെന്നായയെ കണ്ട ഈജ്പ്തുകാരന് രക്ഷാപ്രവര്‍ത്തനത്തിന് ലഭ്യമായ കയറുമായി ഓടിയെത്തി. ഒന്നുരണ്ടു തവണ കയറില്‍ കടിച്ചു പിടിച്ചു മുകൡലെത്താന് നോക്കിയെങ്കിലും പിടിവിട്ട ചെന്നായ വെള്ളത്തിലേക്കു തന്നെ വീണു. അവസാന ശ്രമത്തില്‍ കയറില്‍ കടിച്ചു പിടിച്ച ചെന്നായയെ ഈജിപ്തുകാരന് വലിച്ചു കയറ്റി കരയിലെത്തിച്ചു. ആശ്ചര്യജനകമായ കാര്യം ഓടിപ്പോകുമെന്നു കരുതിയ ചെന്നായ കരയിലെത്തിയതോടെ അവിടെത്തന്നെ ഏറെ നേരം കിടന്നുവെന്നതാണ്, തന്റെ രക്ഷകന് തന്നെ ഉപദ്രവിക്കില്ലെന്നതോ ക്ഷീണിച്ചവശനായതു കൊണ്ടോ ആകാം ചെന്നായ ഓടിപ്പോകാതിരുന്നത്. അപൂര്‍വ്വ രക്ഷാപ്രവര്‍ത്തനത്തിന് സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ കയ്യടിച്ചു.
— Baher Esmail (@EsmailBaher) May 7, 2023