ഷാര്‍ജ- യു.എ.ഇയിലെ ഷാര്‍ജ കുടുംബാംഗം ശൈഖ്് അബ്ദുല്ല ബിന്‍ മാജിദ് അല്‍ ഖാസിമിയുടെ സ്റ്റാഫായിരുന്ന സഫ്ദറുല്ല ഖാന്റെ മൃതദ്ദേഹം നാട്ടിലേക്ക് കൊണ്ടുപോയി.ബംഗളൂരു സ്വദേശിയായ സഫ്ദറുല്ല ഖാന്‍ (57) കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്.
കഴിഞ്ഞ 20 വര്‍ഷകാലമായി എക്യുസ്‌െ്രെടന്‍ ആന്‍ഡ് റൈസിങ് ക്ലബ് ട്രെയ്‌നറായി ജോലി ചെയ്തു വരുകയായിരുന്ന സഫ്ദറുല്ലയുടെ ഭാര്യയും മക്കളും നാട്ടിലാണ്.
യുഎഇ ലെ യാബ് ലീഗല്‍ സര്‍വീസ് സിഇഒ യും ജീവകാരുണ്യ പ്രവര്‍ത്തകനുമായ സലാം പാപ്പിനിശേരിയുടെ നേതൃത്വത്തില്‍ സാമൂഹിക പ്രവര്‍ത്തകരായ നിഹാസ് ഹാഷിം, അബു ചേറ്റുവ എന്നിവര്‍ ചേര്‍ന്നാണ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)