Sorry, you need to enable JavaScript to visit this website.

ഗുജറാത്തിലെ പെണ്‍കുട്ടികളെ കുറിച്ച് മോഡിക്ക് വേവലാതിയില്ല, കാണാതായ സ്ത്രീകള്‍ 40,000

 - പിന്നിൽ മനുഷ്യക്കടത്തെന്ന് മുൻ എ.ഡി.ജി.പി
- അതീവ ഗൗരവതരമെന്ന് മനുഷ്യാവകാശ കമ്മിഷൻ

അഹമ്മദാബാദ് - ഗുജറാത്തിൽ അഞ്ചുവർഷത്തിനിടെ 40000-ത്തിലധികം സ്ത്രീകളെ കാണാതായതായി രേഖകൾ. 2016ൽ 7,105, 2017ൽ 7,712, 2018ൽ 9,246, 2019ൽ 9,268, 2020ൽ 8,290 എന്നിങ്ങനെയാണ് സ്ത്രീകളെ കാണാതായതെന്ന് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ വ്യക്തമാക്കി.
 അതനുസരിച്ച് ഈ അഞ്ച് വർഷത്തിനിടെ ഗുജറാത്തിൽ നിന്ന് കാണാതായത് 41,621 പേരെയാണെന്നും എൻ.സി.ആർ.ബി വ്യക്തമാക്കി. ഇത്തരത്തിൽ കാണാതാകുന്ന സ്ത്രീകളെ കുറിച്ചുള്ള അന്വേഷണത്തിൽ ചിലരെ ലൈംഗിക വൃത്തിയിലേക്ക് കടത്തുന്നതായി തെളിഞ്ഞെന്ന് മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനും സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗവുമായ സുധീർ സിൻഹ പറഞ്ഞു.
സത്രീകളെ കാണാതാകുന്ന കേസുകൾ വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കാത്തതാണ് പ്രശ്‌നം. കൊലപാതകത്തേക്കാൾ ഗുരുതരമാണ് ഇത്തരം കേസുകൾ. ഇത്തരം സംഭവങ്ങൾ കൊലപാതക കേസ് പോലെ ഗൗരവത്തോടെ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
 കാണാതാകൽ സംഭവങ്ങൾക്ക് പിന്നിൽ മനുഷ്യക്കടത്താണെന്ന് മുൻ എ.ഡി.ജി.പി ഡോ. രാജൻ പ്രിയദർശി പറഞ്ഞു. അതേസമയം ബി.ജെ.പി നേതാക്കൾ കേരളത്തിലെ സ്ത്രീകളെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ 40000ത്തിലധികം സ്ത്രീകളെ കാണാതായിട്ടും അവർക്കത് വിഷയമാകുന്നില്ലെന്ന് ഗുജറാത്ത് കോൺഗ്രസ് വക്താവ് ഹിരേൻ ബാങ്കർ കുറ്റപ്പെടുത്തി.  കേരളത്തിലെ മൈത്രിയും സൗഹാർദ്ദവും തകർക്കുംവിധം ഇല്ലാക്കഥകൾ മെനഞ്ഞ്, കൊണ്ടുപിടിച്ച വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്ന സംഘപരിവാർ കേന്ദ്രങ്ങൾക്ക് കനത്ത തിരിച്ചടിയാണ് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ പുതിയ കണക്കുകൾ. 'ദി കേരള സ്റ്റോറി' അടക്കമുള്ള നിറം പിടിപ്പിച്ച കളളക്കഥകളും പ്രചാരണങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ളവർ ഏറ്റുപിടിച്ചു നടക്കവേയാണ് തങ്ങളുടെ കാൽചുവട്ടിൽനിന്ന് കണ്ണു തള്ളിപ്പോവുന്ന കണക്കുകൾ തിരിഞ്ഞുകുത്തിയത്. ഇത് സംഘപരിവാർ കേന്ദ്രങ്ങളെ അമ്പേ പ്രതിരോധത്തിലാക്കുകയാണ്.
 

Latest News