ഫഌപ് കാര്‍ട്ടില്‍ ഹെഡ്‌സെറ്റ് ഓര്‍ഡര്‍ ചെയ്ത കൊല്‍ക്കൊത്ത സ്വദേശിക്ക് കിട്ടിയത് എണ്ണക്കുപ്പി. പരാതി പറയാന്‍ വിളിച്ചപ്പോള്‍ കിട്ടിയതോ ബി.ജെ.പി മെമ്പര്‍ഷിപ്പും. ഫുട്‌ബോള്‍ ആരാധകനായ യുവാവിനാണ് അപ്രതീക്ഷിത അനുഭവം. രാത്രി വളരെ വൈകിയുള്ള കളി കാണുമ്പോള്‍ വീട്ടുകാരെ ശല്യപ്പെടുത്തേണ്ടെന്ന് വിചാരിച്ച് യുവാവ് രണ്ട് ഹെഡ് ഫോണ്‍ സെറ്റ് ഓര്‍ഡര്‍ ചെയ്തു. എത്തിയ ഫഌപ്കാര്‍ട്ട് പാഴ്‌സല്‍ പരിശോധിച്ചപ്പോള്‍ അതില്‍ എണ്ണക്കുപ്പി. പരാതിപ്പെടാനായി പാക്കറ്റിലെ നമ്പറില്‍ വിളിച്ചപ്പോള്‍ കോള്‍ റിംഗ് ചെയ്ത് കട്ടായി. പിറകെ മെസേജ്. താങ്കള്‍ക്ക് ബി.ജെ.പി അംഗത്വം ലഭിച്ചിരിക്കുന്നു. നമ്പര്‍ തെറ്റിയതാകും എന്നു വിചാരിച്ച് വീണ്ടും വിളിച്ചു. വീണ്ടും മെമ്പര്‍ഷിപ്പ്. ഉടന്‍ ഫ്‌ലിപ് കാര്‍ട്ടിന്റെ കേന്ദ്ര ഓഫിസ് തപ്പിപ്പിടിച്ച് പരാതി പറഞ്ഞു. പാര്‍സല്‍ മാറിയതിന് ഫഌപ് കാര്‍ട്ട് ക്ഷമ ചോദിച്ചു. എന്നാല്‍ ബി.ജെ.പി അംഗത്വ മെസേജ് വന്നത് അവരുടെ തെറ്റു കൊണ്ടല്ലെന്നും വ്യക്തമാക്കി.