വാഷിംഗ്ടണ്‍-അമേരിക്കയിലെ ടെക്ാസിലെ മാളിലുണ്ടായ വെടിവയ്പ്പില്‍ 9 പേര്‍ കൊല്ലപ്പെട്ടു. ഏഴു പേര്‍ക്ക് പരിക്കേറ്റു. ഡെല്ലാസിലെ തിരക്കേറിയ മാളിന് വെളിയില്‍ ശനിയാഴ്ച വൈകിട്ടാണ് വെടിവയ്പ്പ് നടന്നത്. അക്രമിയെ പോലീസ് വധിച്ചു.റോഡിലൂടെ നടന്നുപോകുകയായിരുന്ന അക്രമി ഒരു പ്രകോപനവുമില്ലാതെ ആളുകള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മാളിന് പുറത്തു നിന്നിരുന്നവരാണ് ആക്രമണത്തിന് ഇരയാക്കിയത്. ഇതേ സമയം മാളില്‍ ഉണ്ടായിരുന്ന പോലീസുകാരന്‍ അക്രമിയെ വെടിവച്ചു കൊല്ലുകയായിരുന്നെന്ന് ടെക്‌സാസ് പോലീസ് ചീഫ് പറഞ്ഞു.
അക്രമി ഒറ്റയ്ക്കായിരുന്നെന്നാണ് പോലീസ് പറയുന്നത്. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മാള്‍ ഇപ്പോള്‍ പോലീസ് നിയന്ത്രണത്തിലാണ്. അഞ്ചിനും 61നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് പരിക്കേറ്റത്. മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്.