തിരുവനന്തപുരം- മണിപ്പൂരിലെ കലാപം ആശങ്കയുണ്ടാക്കുന്നതാണെന്നും സമാധാനം പുനഃസ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും കെ. സി. ബി. സി ആവശ്യപ്പെട്ടു. രണ്ട് വിഭാഗങ്ങളായി സംസ്ഥാനത്തെ ജനങ്ങള്‍ പരസ്പരം ആക്രമിക്കുന്നതും സ്ഥാപനങ്ങളും വീടുകളും ആരാധനാലയങ്ങളും അഗ്നക്കിരയാക്കുന്നതും അന്ത്യന്തം അലപനീയമാണെന്നും കെ. സി. ബി. സി അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോട് ക്ലീമിസ് കത്തോലിക്ക ബാവ പറഞ്ഞു.
സംഘര്‍ഷത്തിലേക്ക് നയിച്ച കാരണം എന്തായാലും അത് തടയാന്‍ ആവശ്യമായ സത്വര നടപടി കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം. ജനാധിപത്യത്തിന് അന്ത്യം കുറിക്കാന്‍ പോന്ന വര്‍ഗീയ കലാപങ്ങള്‍ക്ക് അറുതി വരുത്താന്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും സമാധാന സ്ഥാപനത്തിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തമായി രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.