Sorry, you need to enable JavaScript to visit this website.

സി പി എം നേതാവിനെ വീഡിയോ കോളിലൂടെ സ്വന്തം നഗ്നത കാണിച്ചത് പാര്‍ട്ടി പ്രവര്‍ത്തക, രണ്ടു പേര്‍ക്കും സസ്‌പെന്‍ഷന്‍

ആലപ്പുഴ - കായം കുളത്ത് സി പി എം ലോക്കല്‍ കമ്മറ്റി അംഗത്തെ വീഡിയോ കോളിലൂടെ സ്വന്തം നഗ്ന ദൃശ്യം കാണിച്ചു കൊടുത്തത് പാര്‍ട്ടി പ്രവര്‍ത്തക തന്നെയാണെന്ന് പാര്‍ട്ടി അന്വേഷണത്തില്‍ ബോധ്യമായി. ഈ ദൃശ്യങ്ങള്‍ വലിയ തോതില്‍ വൈറലായതോടെ രണ്ടു പേരെയും പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. പുതുപ്പള്ളി ലോക്കല്‍ കമ്മറ്റിയാണ് ഇത് സംബന്ധിച്ച് നടപടിയെടുത്തത്. പാര്‍ട്ടിയുടെ സാമൂഹ്യ മാധ്യമ ഗ്രൂപ്പുകളിലാണ് ലോക്കല്‍ കമ്മറ്റി അംഗം യുവതിയുടെ നഗ്‌ന ദൃശ്യം കാണുന്ന സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചത്. ഇയാളെ കുട്ടികളുടെ വേനല്‍ തുമ്പി കലാജാഥയുടെ പുതുപ്പള്ളിയിലെ കണ്‍വീനര്‍ ആക്കിയത് സംബന്ധിച്ച് പാര്‍ട്ടിയില്‍ വിമര്‍ശനവും ഉയര്‍ന്നിരുന്നു. സി പി എം ആലപ്പുഴ ഏരിയാ കമ്മിറ്റി അംഗം ഉള്‍പ്പെട്ട അശ്ലീല വീഡിയോ വിവാദം കെട്ടടങ്ങും മുമ്പാണ് കായംകുളത്തും സമാന സംഭവം ഉണ്ടായത്. ആലപ്പുഴയില്‍ പാര്‍ട്ടി പ്രാദേശിക നേതാക്കള്‍ക്കള്‍ക്കെതിരെ ഇത്തരത്തിലുള്ള പരാതി വ്യാപകമാകുന്നത് സി പി എം നേതൃത്വത്തിന് വലിയ തലവേദനയാകുന്നുണ്ട്. ഭാര്യയെ മര്‍ദിക്കല്‍, പരസ്ത്രീ ബന്ധം, ആഭിചാരക്രിയ നടത്തല്‍ എന്നിവ സംബന്ധിച്ച് പരാതി ഉയര്‍ന്ന ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിന്‍ സി. ബാബുവിനെ കഴിഞ്ഞ ദിവസം സി.പി.എമ്മില്‍നിന്ന് ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. ഭാര്യ മിനിസ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയിലാണ് പാര്‍ട്ടി നടപടി. ഡി.വൈ.എഫ്.ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമാണ് ബിപിന്‍. സി.പി.എം കായംകുളം കരീലകുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗമാണ് മിനിസ. മൂന്നുമാസം മുന്‍പാണ് മിനിസ സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.

 

Latest News