നാഗ്പൂര്‍- രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ(ആര്‍.എസ്.എസ്) നാഗ്പൂരിലെ ആസ്ഥാനത്ത് ജുണ്‍ ഏഴിന് നടന്ന പരിപാടിയില്‍ മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജി പങ്കെടുത്തതിനു ശേഷം സംഘടനയില്‍ അംഗത്വമെടുക്കാന്‍ പുതിയ ആളുകളുടെ തള്ളിച്ചയെന്ന് ആര്‍എസ്എസ്. പ്രണബിന്റെ സന്ദര്‍ശന ശേഷം പുതിയ അപേക്ഷകരുടെ എണ്ണം മൂന്നിരട്ടിയായി വര്‍ധിച്ചു. ഇതില്‍ 40 ശതമാനവും പ്രണബിന്റെ സംസ്ഥാനമായ പശ്ചിമ ബംഗാളില്‍ നിന്നാണമെന്നും ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് മന്‍മോഹന്‍ വൈദ്യ പറഞ്ഞു.
സംഘിന്റെ വെബ്‌സൈറ്റില്‍ ജൂണ്‍ ഒന്നിനും ആറിനുമിടയില്‍ ഓണ്‍ലൈനായി അംഗത്വത്തിന് അപേക്ഷിച്ചവര്‍ 378 പേരായിരുന്നു. പ്രണബ് നാഗ്പൂരില്‍ പ്രസംഗിച്ച ജൂണ്‍ എഴിന് ഇത് 1,779 ആയി ഉയര്‍ന്നതായും വൈദ്യ പറഞ്ഞു. പ്രണബിന്റെ പ്രസംഗത്തെ വിമര്‍ശിച്ചവര്‍ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിയുടെ മാതൃസംഘടനയായ ആര്‍എസ്എസ് പരിപാടിയില്‍ പ്രണബ് പങ്കെടുക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാക്കളടക്കം പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം എതിര്‍ത്തിരുന്നു. പ്രണബിന്റെ മകളും കോണ്‍ഗ്രസ് നേതാവുമായി ശര്‍മിഷ്ഠ മുഖര്‍ജിയും ശക്തമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ചിരുന്നു.
പ്രണബും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ഒരു കാഴ്ചപ്പാടുള്ളവരാണെന്ന് പ്രണബിന്റെ പ്രസംഗം തെളിയിച്ചുവെന്നും വൈദ്യ പറഞ്ഞു.