വിജിലന്‍സില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പിടിയില്‍


പാലക്കാട് - വിജിലന്‍സ് വകുപ്പില്‍ ഡ്രൈവറുടെ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പിടിയില്‍. പാലക്കാട് ആലത്തൂര്‍ വെങ്ങന്നൂര്‍ ആലക്കല്‍ വീട്ടില്‍ രേഷ്മ രാജനാണ് (26) ഗുരുവായൂര്‍ ടെമ്പിള്‍ പോലീസിന്റെ പിടിയിലായത്. ചാവക്കാട് സ്വദേശി ശ്രീദത്തില്‍ നിന്ന് 34,000 രൂപയും ബ്രഹ്‌മകുളം സ്വദേശി ആഷിക്കില്‍ നിന്നും 36,000 രൂപയുമാണ് രേഷ്മ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത്. ഇരുവരും ഗൂഗിള്‍ പേ വഴിയാണ് രേഷ്മയ്ക്ക് പണം അയച്ചു നല്‍കിയത്. തട്ടിപ്പിനിരയായെന്ന് മനസ്സിലായതോടെയാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 

 

Latest News