ഇടുക്കി-വണ്ടിപ്പെരിയാര്‍ നെല്ലിമല ആറ്റോരം ഭാഗത്ത് വന്യമൃഗ ആക്രമണം. പരുക്കേറ്റ പശുവിനെ തേയിലക്കാടിനുള്ളില്‍ അവശ നിലയില്‍ കണ്ടെത്തി. പുലിയുടെ ആക്രമണത്തിലാണ് പശുവിന് പരുക്കേറ്റതെന്ന് പ്രദേശവാസികള്‍ പറയുന്നു. പശുവിന്റെ കഴുത്തില്‍ പുലി മാന്തിയ പാടുകള്‍ കണ്ടതോടെയാണ് പുലി സാന്നിധ്യമുള്ളതായി കരുതുന്നതെന്ന് എസ്റ്റേറ്റ വാച്ചര്‍ കാളീദാസ് പറഞ്ഞു.
6 മാസങ്ങള്‍ക്ക് മുമ്പ് പ്രദേശത്ത് പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് വനം വകുപ്പ് കൂട് സ്ഥാപിച്ച് പുലിയെ പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തില്‍ വിട്ടയച്ചിരുന്നു. വീണ്ടും പുലിയെത്തിയെന്ന പ്രചാരണം വന്നതോടെ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.