പൂനെ- പാകിസ്താനു വേണ്ടി ചാരവൃത്തി നടത്തിയെന്ന കുറ്റത്തിന് ഡി. ആര്. ഡി. ഒ ശാസ്ത്രജ്ഞനെ അറസ്റ്റ് ചെയ്തു. രഹസ്യ വിവരങ്ങള്‍ പാകിസ്താന് ഏജന്റിന് ചോര്‍ത്തി നല്‍കിയെന്ന കുറ്റത്തിന് പ്രദീപ് കുരുല്‍ക്കര്‍ എന്ന ശാസ്ത്രജ്ഞനാണ് അറസ്റ്റിലായത്.
മഹാരാഷ്ട്ര തീവ്രവാദവിരുദ്ധ സേനയാണ് പ്രദീപ് കുരുല്‍ക്കറെ അറസ്റ്റ് ചെയ്തത്. ശാസ്ത്രജ്ഞന് ഹണി ട്രാപ്പില്‍ പെടുകയായിരുന്നുവെന്ന് സംശയിക്കുന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ സമൂഹമാധ്യമങ്ങള്‍ വഴി വോയ്സ് മെസേജുകളിലൂടെയും വീഡിയോ കോളുകളിലൂടെയും വിവരങ്ങള്‍ കൈമാറിയെന്നാണ് പ്രാഥമിക കണ്ടെത്തല്‍.
ഡി. ആര്. ഡി. ഒയില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ എ. ടി. എസ് കേസെടുത്ത് അന്വേഷണം നടത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോടതിയില്‍ ഹാജരാക്കിയ ശാസ്ത്രജ്ഞനെ എ. ടി. എസ് കസ്റ്റഡിയില്‍ വാങ്ങി.