വാഷിംഗ്ടണ്‍- കടബാധ്യത വര്‍ധിച്ചാല്‍ യു. എസ് സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത നഷ്ടമുണ്ടാകുമെന്ന് വൈറ്റ് ഹൗസ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. നീണ്ട കുടിശ്ശിക 8.3 ദശലക്ഷം തൊഴില്‍ നഷ്ടത്തിനും ഓഹരി വിപണി 45 ശതമാനം ഇടിയാനും കാരണമായേക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
കൗണ്‍സില്‍ ഓഫ് ഇക്കണോമിക് അഡൈ്വസേഴ്‌സിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ഗുരുതര സാഹചര്യങ്ങളില്‍ കുറവുണ്ടായാല്‍ പോലും യു. എസ് സമ്പദ്‌വ്യവസ്ഥയെ തടസ്സപ്പെടുത്തുമെന്നാണ് പറയുന്നത്. കോണ്‍ഗ്രസും വൈറ്റ് ഹൗസും തമ്മില്‍ ധാരണയില്ലാതെ വന്നാല്‍ ഫെഡറല്‍ ഗവണ്‍മെന്റിന് കടം വാങ്ങുന്നത് തുടരാനുള്ള അക്കൗണ്ടിംഗ് ടൂളുകള്‍ ഇല്ലാതെവരുമെന്നും ജൂണ്‍ ഒന്നു മുതല്‍ സ്ഥിരമായ കടബാധ്യതയ്ക്ക് സാധ്യതയുണ്ടെന്നും ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലന്‍ മുന്നറിയിപ്പ് നല്‍കി.
ആദ്യത്തേതും ഏറ്റവും അപകടകരവുമായ സാഹചര്യം ദീര്‍ഘിച്ച കട സ്ഥിതിയും രണ്ടാമത്തേത് ഹ്രസ്വ കടസ്ഥിതിയാണെന്നും അവര്‍ പറഞ്ഞു. അടിയന്തര സാഹചര്യത്തില്‍ ഒരു നയത്തെ അതിന്റെ ഏറ്റവും അറ്റത്തോളമെത്തിക്കലാണ് മൂന്നാമത്തെ സ്ഥിതിവിശേഷമെന്നും അതില്‍ നിയമനിര്‍മ്മാതാക്കള്‍ രാജ്യത്തിന്റെ മുഴുവന്‍ വിശ്വാസവും ക്രെഡിറ്റും പ്രശ്നപരിഹാര സാധ്യതയിലേക്ക് കൊണ്ടുപോയി കടസ്ഥിതി ഒഴിവാക്കുമെന്നും എന്നാല്‍ ഇവ മൂന്നും സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും വിദഗ്ധര്‍ പറഞ്ഞു.
പ്രതിസന്ധി പരിഹാര വഴി കണ്ടെത്താന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മെയ് ഒന്‍പതിന് കോണ്‍ഗ്രസിലെ നേതാക്കളുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. കടം വാങ്ങുന്നത് പുന:രാരംഭിക്കാന്‍ രാജ്യത്തെ അനുവദിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ചെലവ് വെട്ടിക്കുറയ്ക്കാന്‍ ഹൗസ് റിപ്പബ്ലിക്കന്‍മാര്‍ നിര്‍ബന്ധിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം ആവശ്യങ്ങളുയര്‍ത്തി രാജ്യത്തെ തടസ്സപ്പെടുത്താന്‍ താന്‍ അനുവദിക്കില്ലെന്നും ബജറ്റ് പ്രക്രിയയുടെ ഭാഗമായി ചെലവഴിക്കുന്ന കാര്യത്തില്‍ ജി. ഒ. പി യുമായി ചര്‍ച്ച നടത്തുമെന്നും ബൈഡന്‍ പറയഞ്ഞു. പ്രസിഡന്റും ഡെമോക്രാറ്റിക് നിയമനിര്‍മ്മാതാക്കളും രാജ്യത്തിന്റെ 31.4 ട്രില്യണ്‍ ഡോളര്‍ കട പരിധിയുടെ വര്‍ധനവാണ് തേടുന്നത്.
യു. എസിന്റെ കടബാധ്യതയില്‍ വീഴ്ച വരുത്തുന്നതിന് രാഷ്ട്രീയ ദുരുപയോഗമല്ലാതെ മറ്റൊരു നല്ല കാരണവുമില്ലെന്നും വരുമാനത്തിന്റെ ഏറിയ പങ്കും കടത്തിന്റെ പലിശ അടയ്ക്കാനാണ് ചെലവാക്കുന്നതെന്നും കുറ്റപ്പെടുത്തി കാലിഫോര്‍ണിയ പ്രതിനിധിയും ഹൗസ് സ്പീക്കറുമായ കെവിന്‍ മക്കാര്‍ത്തിയുടെ വക്താവ് ചാഡ് ഗില്‍മാര്‍ട്ടിന്‍ ഇ-മെയില്‍ അയച്ചിരുന്നു.
2023-ന്റെ മൂന്നാം പാദത്തില്‍ എട്ട് ദശലക്ഷത്തിലധികം ജോലികള്‍ നഷ്ടമാകുമെന്നാണ് വൈറ്റ് ഹൗസ് വിശകലനത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. ഇത് മഹാമാന്ദ്യത്തിന് ശക്തികൂട്ടാനുള്ള സാധ്യതയാണ് ഉയര്‍ത്തുന്നത്. പണം കടം വാങ്ങാന്‍ കഴിയാത്ത സര്‍ക്കാരിന് സാമ്പത്തിക മാന്ദ്യത്തിന്റെ ആഘാതം കുറയ്ക്കാന്‍ ഉപയോഗിക്കുന്ന പരമ്പരാഗത രീതികളായ സാമ്പത്തിക ഉത്തേജനം, സാമൂഹിക പിന്തുണ എന്നിവ ഇല്ലാതാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ചെറിയ കടബാധ്യത പോലും അഞ്ച് ലക്ഷം ജോലികള്‍ കുറയ്ക്കുന്നതിനൊപ്പം ഗുരുതര സാമ്പത്തിക നാശവുമുണ്ടാക്കും. അതോടൊപ്പം വാര്‍ഷിക മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ നിന്ന് 0.3 ശതമാനത്തിന്റെ കുറവുമുണ്ടാക്കും.
യു. എസ് ട്രഷറി നോട്ടുകള്‍ അടയ്ക്കാത്തതിനുള്ള ഇന്‍ഷുറന്‍സ് ചെലവ് ഉയര്‍ന്നതിനാല്‍ ഷോഡൗണില്‍ നിന്ന് വിപണി സമ്മര്‍ദ്ദത്തിന്റെ സൂചനകള്‍ ഇതിനകം തന്നെയുണ്ട്. പണപ്പെരുപ്പം കുറയ്ക്കാനുള്ള ഫെഡറല്‍ റിസര്‍വ് ശ്രമങ്ങള്‍ മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തിയതിനാല്‍ യു. എസ് സമ്പദ്വ്യവസ്ഥയും ദുര്‍ബലമായ അവസ്ഥയിലാണ്.