ഇംഫാൽ- മണിപ്പൂരിൽ ഭൂരിപക്ഷം വരുന്ന മെയ്‌തേയി സമുദായത്തിന് പട്ടികവർഗ പദവി നൽകിയതിനെ ചൊല്ലിയുള്ള പ്രതിഷേധം കനക്കുന്നതിനിടെ അക്രമികളെ കണ്ടാലുടൻ വെടിവെക്കാൻ നിർദ്ദേശം. സംഘർഷം രൂക്ഷമായ പ്രദേശങ്ങളിൽ സൈന്യത്തെയും അസം റൈഫിൾസിനെയും വിന്യസിച്ചതായി മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് വ്യക്തമാക്കി. അക്രമത്തിൽ മരണവും നാശനഷ്ടവും ഉണ്ടായെന്ന്് മുഖ്യമന്ത്രി ബിരേൻ സിംഗ് പറഞ്ഞു. മെയ്‌തേയി വിഭാഗക്കാരെ ഗോത്രവിഭാഗത്തിൽ ഉൾപ്പെടുത്താൻ ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് സംസ്ഥാനത്ത് സംഘർഷം ഉടലെടുത്തത്. ഒരാഴ്ചയായിട്ടും പ്രതിഷേധം തുടരുകയാണ്.
#WATCH | Manipur: An Indian Air Force (IAF) aircraft, carrying Central forces, landed in Imphal earlier this evening. pic.twitter.com/RTwy2oK0hj
— ANI (@ANI) May 4, 2023