കുവൈത്ത്-മലയാളി ദമ്പതികളെ കുവൈത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട പൂങ്കാവ് പൂത്തേത്ത് സൈജു സൈമൺ, ഭാര്യ ജീന എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സൈജുവിനെ കെട്ടിടത്തിന് മുകളിൽനിന്ന് വീണു മരിച്ച നിലയിലും ജീനയെ വീട്ടിനുള്ളിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ജീനയെ കൊലപ്പെടുത്തിയ ശേഷം സൈജു കെട്ടിടത്തിൽനിന്ന് ചാടി മരിച്ചതാകാമെന്നാണ് നിഗമനം. സൈജുവിനെയാണ് ആദ്യം മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് പോലീസ് എത്തി ഫ്ളാറ്റിന്റെ പൂട്ടു പൊളിച്ച് അകത്തുകയറിയപ്പോഴാണ് ജിനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ആരോഗ്യവകുപ്പിൽ ആംബുലൻസ് ഡ്രൈവറാണ് സൈജു. സാൽമിയ ഇന്ത്യൻ മോഡൽ സ്കൂളിൽ ഐ.ടി ജീവനക്കാരിയാണ് ജീന.