വാഷിംഗ്ടണ്‍ ഡി സി- ഇന്ത്യന്‍- അമേരിക്കന്‍ വംശജനായ 63കാരന്‍ അജയ് ബംഗയെ ലോകബാങ്കിന്റെ അടുത്ത പ്രസിഡന്റായി തെരഞ്ഞെടുത്തു. ലോകബാങ്കിന്റെ 25 അംഗ എക്സിക്യൂട്ടീവ് ബോര്‍ഡാണ് തെരഞ്ഞെടുപ്പിലൂടെ അജയ് ബംഗയെ പ്രസിഡന്റായി അംഗീകരിച്ചത്. വോട്ടെടുപ്പില്‍ റഷ്യ വിട്ടുനിന്നു.
മാസ്റ്റര്‍കാര്‍ഡ് മുന്‍ സി ഇ ഒയാണ് അജയ് ബംഗ. ജൂണ്‍ രണ്ടു മുതല്‍ അഞ്ച് വര്‍ഷമാണ് അദ്ദേഹത്തിന്റെ കാലാവധി. യു. എസ് പ്രസിഡന്റ് ജോ ബൈഡനാണ് ബംഗയെ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തത്.
ഡൊണാള്‍ഡ് ട്രംപ് ഭരണകാലത്ത് സാമ്പത്തിക വിദഗ്ധനും മുന്‍ യു എസ് ട്രഷറി ഉദ്യോഗസ്ഥനുമായ ഡേവിഡ് മാല്‍പാസ് സ്ഥാനമൊഴിയുന്ന ലോകബാങ്കിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഏക നാമനിര്‍ദ്ദേശമായിരുന്നു അജയ് ബംഗയുടേത്.