ഇംഫാല്‍- ഓള്‍ െ്രെടബല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ മണിപ്പൂര്‍ സംഘടിപ്പിച്ച ബഹുജന റാലി അതിര്‍ത്തിയില്‍ അക്രമാസക്തമായതിനെത്തുടര്‍ന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ മിക്ക ജില്ലകളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും അഞ്ച് ദിവസത്തേക്ക് സംസ്ഥാനമൊട്ടാകെ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു.
ഏപ്രില്‍ 19ലെ മണിപ്പൂര്‍ ഹൈക്കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ മെയ്തി സമുദായത്തെ പട്ടികവര്‍ഗ (എസ്.ടി) വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ പ്രതിഷേധിച്ചാണ് റാലി സംഘടിപ്പിച്ചത്. ഈ നടപടി മെയ്‌തേയ് സമുദായത്തിനും മലയോര ഗോത്രക്കാര്‍ക്കും ഇടയില്‍ പഴയ വംശീയ വൈരം ഉടലെടുക്കുന്നതില്‍ കലാശിച്ചിരിക്കുകയാണ്.