ഡമാസ്‌ക്കസ്- വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ അല്‍-ഖ്വയ്ദ നേതാവിനെ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തിയതായി സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. എന്നാല്‍ അല്‍ ഖ്വയ്ദ നേതാവ് കൊല്ലപ്പെട്ടോ എന്ന കാര്യം അധികൃതര്‍ വ്യക്തമാക്കിയില്ല.
വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ ഐ. എസിന്റെ തലവനെ സൈന്യം കൊലപ്പെടുത്തിയതായി തുര്‍ക്കി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ആക്രമണമുണ്ടായത്.