വീഡിയോ പ്രചരിച്ചു; വിദ്യാര്‍ഥിനിയെ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന പോലീസുകാരന്‍ കുടുങ്ങി

ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ സൈക്കിളില്‍ പോകുകയായിരുന്ന വിദ്യാര്‍ഥിനിയെ പിന്തുടരുന്ന
വീഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പോലീസ് കോണ്‍സ്റ്റബിളിനെതിരെ കേസെടുത്തു. ലഖ്‌നൗവിലാണ് സൈക്കിള്‍ ചവിട്ടുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പോലീസുകാരന്‍ പിന്തുടര്‍ന്ന് ശല്യം ചെയ്തത്. പോലീസുകാരന്റെ നടപടിയെ എതിര്‍ത്ത വഴിയാത്രക്കാരാണ് സംഭവത്തിന്റെ വീഡിയോ പകര്‍ത്തിയത്. പെണ്‍കുട്ടി തന്റെ മകളുടെ സഹപാഠിയാണെന്നാണ് പോലീസുകാരന്‍ വഴിയാത്രക്കാരോട് പറഞ്ഞത്.
ഇയാളുടെ പ്രവൃത്തിയില്‍ രോഷം പ്രകടപ്പിച്ച സ്ത്രീയും  അതുവഴി വന്ന മറ്റൊരളും പോലീസുകാരനെ ചെയ്യുന്നതാണ് വീഡിയോ. സ്‌കൂട്ടറിന് എന്തുകൊണ്ടാണ് നമ്പര്‍ പ്ലേറ്റ് ഇല്ലാത്തതെന്നും ഇരുവരും ചോദിക്കുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News