ന്യൂദല്‍ഹി - ഗുജറാത്ത് കലാപത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉത്തരവാദിയാണെന്ന് കാട്ടി ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തതിന് ബി ബി സിക്ക് കോടതിയുടെ സമന്‍സ്. ബി ജെ പി നേതാവ് വിനയ് കുമാര്‍ സിംഗ് നല്‍കിയ മാനനഷ്ടക്കേസില്‍ ഡല്‍ഹിയിലെ രോഹിണി കോടതിയാണ് വിശദീകരണം ആവശ്യപ്പെട്ട് ബി ബി സിയ്ക്ക് സമന്‍സ് അയച്ചിരിക്കുന്നത്. മുപ്പത് ദിവസത്തിനുള്ളില്‍ രേഖാമൂലമുള്ള മറുപടി സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതേ കേസില്‍ വിക്കിപീഡിയയ്ക്കും, ഇന്റര്‍നെറ്റ് ആര്‍ക്കൈവിനും കോടതി സമന്‍സ് അയച്ചിട്ടുണ്ട്. കേസില്‍ ഈ മാസം 11ന് കോടതി വാദം കേള്‍ക്കും.