Sorry, you need to enable JavaScript to visit this website.

കേന്ദ്രത്തിന്റെ ചുവപ്പ്‌കൊടി, മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും യു എ ഇ യാത്ര റദ്ദാക്കി

ന്യൂദല്‍ഹി - മുഖ്യമന്ത്രി പിണറായി വിജയന്റെ യു എ ഇ  യാത്രയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിയുടെയും രണ്ട് മന്ത്രിമാരുടെയും യാത്ര റദാക്കി. മെയ് 8 മുതല്‍ 10 വരെ അബുദാബി ഇന്‍വെസ്റ്റ്മെന്റ് മീറ്റില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രിക്ക് നേരിട്ട് ക്ഷണം ലഭിച്ചിരുന്നത്. ഇതേതുടര്‍ന്ന് കേന്ദ്രത്തിന്റെ അനുമതി തേടി മുഖ്യമന്ത്രി കത്തയച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യം ഇല്ലെന്ന് വ്യക്തമാക്കി കേന്ദ്രം  അനുമതി നിഷേധിക്കുകയായിരുന്നു. യു എ ഇ വാണിജ്യ സഹമന്ത്രിയാണ് നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കുന്നതിനുള്ള ക്ഷണക്കത്ത് നല്‍കിയത്. കേരളത്തിന് നേരിട്ട് കത്ത് നല്‍കിയതാണ് കേന്ദ്ര സര്‍ക്കാറിനെ ചൊടിപ്പിച്ചതെന്നാണ് സൂചന. . മന്ത്രി പിഎ മുഹമ്മദ് റിയാസിനും മീറ്റില്‍ പങ്കെടുക്കാനുള്ള ക്ഷണം ഉണ്ടായിരുന്നു. വ്യവസായ മന്ത്രി പി.രാജീവിനെയും ചീഫ് സെക്രട്ടറിയെയും യു എ ഇ സന്ദര്‍ശിക്കുന്ന സംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. അനുമതി തേടിയുള്ള ഫയല്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ നേരിട്ടു പരിശോധിച്ച ശേഷമാണ് മുഖ്യമന്ത്രിയോ മന്ത്രിമാരോ പങ്കെടുക്കേണ്ടതില്ലെന്ന നിലപാട് വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചത്.

 

Latest News