Sorry, you need to enable JavaScript to visit this website.

കോണ്‍ഗ്രസ് പ്രകടന പത്രികയുടെ  പകര്‍പ്പുകള്‍ കത്തിച്ച് ബജ്റംഗ് ദള്‍

ബംഗളുരു-കര്‍ണാടകയില്‍ നിയമസഭ തെരഞ്ഞെടുപ്പിന് വെറും ദിവസങ്ങള്‍ മാത്രം ശേഷിക്കേ കോണ്‍ഗ്രസ് പുറത്തുവിട്ട പ്രകടനപത്രിക സംസ്ഥാനത്ത്  വന്‍ പ്രതിഷേധത്തിന് കാരണമായിരിയ്ക്കുകയാണ്. വിദ്വേഷം പരത്തുന്ന ബജ്റംഗ് ദള്‍,  പിഎഫ്‌ഐ പോലുള്ള സംഘടനകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പ്രതിജ്ഞാബദ്ധമായിരിയ്ക്കും എന്ന് കര്‍ണാടക തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് പറഞ്ഞിരുന്നു.  
കര്‍ണാടകയില്‍ അധികാരത്തിലെത്തിയാല്‍ ബജ്റംഗ് ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനത്തിനെതിരെ  ചൊവ്വാഴ്ച കനത്ത പ്രതിഷേധമാണ് സംസ്ഥാനത്ത് നടന്നത്.  ദല്‍ഹിയിലെയും കര്‍ണാടകയിലെ മംഗളൂരുവിലെയും കോണ്‍ഗ്രസ് ആസ്ഥാനത്തിന് സമീപം പ്രതിഷേധ പ്രകടനം നടത്തിയ ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി വാഗ്ദാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. മെയ് 10ന് നടക്കുന്ന കര്‍ണാടക നിയമസഭാ തെിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രകടന പത്രിക പ്രവര്‍ത്തകര്‍ കത്തിക്കുകയും പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. 
 ആര്‍എസ്എസുമായി ബന്ധമുള്ള വിശ്വഹിന്ദു പരിഷത്തിന്റെ യുവജന വിഭാഗമാണ് ബജ്റംഗ് ദള്‍. ബജ്റംഗ് ദള്‍ രാജ്യത്തിന്റെ അഭിമാനമാണെന്നും കര്‍ണാടക തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് മാറ്റം വരുത്തിയില്ലെങ്കില്‍രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ദല്‍ഹിയില്‍ പ്രതിഷേധ പ്രകടനം നടത്തിയ വിഎച്ച്പി നേതാക്കള്‍ പറഞ്ഞു

Latest News