മുബൈ-മുംബൈയിലെ രജോരി ബീച്ചിലെ റിസോര്‍ട്ട് കേന്ദ്രീകരിച്ച് രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന വ്യാജകോള്‍ സെന്റര്‍ പോലീസ് റെയ്ഡ് ചെയ്തു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബാങ്ക് അകൗണ്ട് ഉടമകളുടെ രഹസ്യങ്ങള്‍ ചോര്‍ത്താനായി പ്രവര്‍ത്തിച്ചിരുന്ന തട്ടിപ്പ് സ്ഥാപനമാണ് പോലീസ് അതിവിദഗ്്ഝമായി കണ്ടെത്തിയത്.അമ്പതിലേറെ ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നതായി കണ്ടെത്തി.
വാരാന്ത്യത്തില്‍ ടൂറിസ്റ്റുകള്‍ എത്തുന്ന ഈ ബീച്ച് റിസോര്‍ട്ടില്‍ മറ്റു ദിവസങ്ങളില്‍ താമസക്കാര്‍ ഉണ്ടായിരുന്നില്ല.എന്നാല്‍ എല്ലാ ദിവസവും സമീപത്തെ ഹോട്ടലില്‍ നിന്ന് പുലര്‍ച്ചെ നാലുമണിക്ക് ഇവിടേക്ക് ഭക്ഷണം പാര്‍സലായി കൊണ്ടു പോകുന്നത് ശ്രദ്ധയില്‍പെട്ട പോലീസ് രഹസ്യാന്വേഷണം നടത്തുകയായിരുന്നു.വന്‍ സന്നാഹത്തോടെ കഴിഞ്ഞ ദിവസം രാത്രിയില്‍ പോലീസ് നടത്തിയ റെയ്്ഡിലാണ് റിസോര്‍ട്ടില്‍ വന്‍ കാള്‍ സെന്റര്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയത്.ഇവിടെ ജോലി ചെയ്യുന്നവരെ പുറത്തുപോകാന്‍ അനുവദിച്ചിരുന്നില്ല.പുറത്തുള്ളവരുമായി ജീവനക്കാര്‍ ഇടപെടുന്നതും രഹസ്യങ്ങള്‍ ചോരുന്നതും ഒഴിവാക്കാന്‍ വേണ്ടിയാണിത്.
സ്ഥാപനത്തില്‍ അറുപത് പേര്‍ കമ്പ്യൂട്ടറില്‍ ജോലി ചെയ്യുന്നതായി റെയ്ഡില്‍ കണ്ടെത്തി. ആസ്‌ത്രേലിയ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ ബാങ്ക് ഇടപാടുകാരുടെ വിവരങ്ങള്‍ ചോര്‍ത്തുകയാണ് ഇവിടെ ചെയ്തിരുന്നത്.ബാങ്ക് ഇടപാടുകാരുടെ അകൗണ്ടുകള്‍ ഉള്‍പ്പടെയുള്ള സ്വകാര്യ വിവരങ്ങളും വണ്‍ ടൈം പാസ് വേര്‍ഡും ഇവിടുത്ത ജീവനക്കാര്‍ ചോര്‍ത്തിയെടുത്തിരുന്നു.അറുപതോളം യുവതി യുവാക്കളെ ഇതിനായി ഇവിടെ പരിശീലിപ്പിച്ചെടുത്തിട്ടുണ്ട്.ഏതെല്ലാം തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകളാണ് ഇവര്‍ നടത്തിയിട്ടുള്ളതെന്ന് അന്വേഷിച്ചു വരികയാണെന്ന് രജോരി പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ സുഹാസ് ബച്്വ പറഞ്ഞു. സ്ഥാപത്തിന്റെ ഉടമ അടക്കും 47 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇവര്‍ക്കെതിരെ വഞ്ചാനാ കുറ്റവും ഐ.ടി.ആക്്ട് പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയുണ്ട്.അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന വന്‍ റാക്കറ്റിന്റെ ഭാഗമാണ് ഈ സ്ഥാപനമെന്നും വിശദമായ അന്വേഷണം ആരംഭിച്ചതായും സുഹാസ് ബച്്വ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)