ബാങ്കോക്ക്- മെയ് 14ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കുഞ്ഞിന് ജന്മം നല്‍കി പ്രധാനമന്ത്രി സ്ഥാനാര്‍ഥി.
ഫ്യൂ തായ് പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ ഹൈത്തങ്താണ്‍ ഷിനാവാത്രയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. തായ്‌ലന്റഅ മുന്‍ പ്രധാനമന്ത്രിയും കോടീശ്വരനുമായ തക്‌സിന്‍ ഷിനാവാത്രയുടെ മകളാണ് 36കാരിയായ ഹൈത്തങ്ങ്താണ്‍. 2006ല്‍ അഴിമതി ആരോപണത്തെ തുടര്‍ന്നുണ്ടായ സൈനിക അട്ടിമറിയില്‍ സ്ഥാനം നഷ്ടമായ തസ്‌കീന്‍ ഇപ്പോള്‍ വിദേശത്താണുള്ളത്.
വിജയസാധ്യത കൂടുതലാണെന്ന് കരുതുന്ന പൈത്തോങ്തണ്‍ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതിന് മുമ്പുവരെ പ്രചാരണത്തില്‍ സജീവമായിരുന്നു. കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ ലൈവ് വീഡിയോയിലെത്തി ജനങ്ങളോട് പ്രസവവും തെരഞ്ഞെടുപ്പ് വിശേഷങ്ങളും പങ്കുവെക്കാനും അവര്‍ മറന്നില്ല.